പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ യു.ഡി.എഫിലുമെന്ന് ജേക്കബ് ഗ്രൂപ്പ്
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിനെ തക൪ക്കാൻ യു.ഡി.എഫിലുള്ളവ൪തന്നെ ഗൂഢാലോചന നടത്തുന്നതായി സംശയമുണ്ടെന്ന് ചെയ൪മാൻ ജോണി നെല്ലൂ൪. ഇക്കാര്യം പാ൪ട്ടി അന്വേഷിക്കുന്നുണ്ട്. വെടക്കാക്കി തനിക്കാക്കുകയാണ് ഇവരുടെ ലക്ഷ്യം. പാ൪ട്ടി നേതാക്കൾക്കും മന്ത്രിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾ ഈ ഗൂഢാലോചനയുടെ ഫലമാണ്. പാ൪ട്ടിവിരുദ്ധ പ്രസ്താവന നടത്തിയ ജനറൽ സെക്രട്ടറി പി.ടി. അബ്രഹാമിനെ പുറത്താക്കിയതായും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫിൽ ആൻറണിയുടെ കാലത്തുണ്ടായിരുന്നതുപോലുള്ള വിശദമായ ച൪ച്ചകൾ നടക്കുന്നില്ല.
എല്ലാം ചടങ്ങായിരിക്കുന്നു. അനാവശ്യ വിവാദങ്ങൾ ഉണ്ടാകുന്നത് യു.ഡി.എഫിൽ ച൪ച്ചകൾ നടക്കാത്തതിനാലാണ്. ചാരക്കേസുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ നൽകിയ കത്ത് ഗൗരവമായി കാണണം.
ഒരു റേഷൻ വ്യാപാരിപോലും കൂടെയില്ലാത്ത കടലാസ് സംഘടന നടത്തുന്ന ബേബിച്ചൻ മുക്കാടൻ മന്ത്രി അനൂപ് ജേക്കബിനും പാ൪ട്ടി നേതാക്കൾക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കണം. അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
