ചാരകേസ്: മുരളീധരന്‍ കേസ് കൊടുക്കുന്നില്ലെങ്കില്‍ താന്‍ നല്‍കും -രാമചന്ദ്രന്‍ മാസ്റ്റര്‍
text_fieldsകോഴിക്കോട്: ചാരകേസിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനക്കാരെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഇക്കാര്യത്തിൽ കെ. മുരളീധരൻ കേസിനില്ലെങ്കിൽ താൻ കേസ് നൽകുമെന്നും മുൻമന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റ൪. കോടതി മേൽനോട്ടത്തിൽ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് വാ൪ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കരുണാകരൻ സ൪ക്കാറിനെതിരെ 1994ൽ തെരുവുകളിൽ പ്രചാരണം അഴിച്ചുവിടുന്നതിന് നേതൃത്വം നൽകിയ ആളാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. താനും അതിൽ പങ്കാളിയായിരുന്നു. അതിൽ കുറ്റബോധമുണ്ട്. ചാരകേസിലെ ഗൂഢാലോചനയിൽ മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് പങ്കുണ്ടെന്ന കെ. മുരളീധരൻെറ ആരോപണത്തിൽ കഴമ്പുണ്ട്. കോൺഗ്രസ് സ൪ക്കാറിനെതിരെ തെരുവിലിറങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ എ.ഐ.സി.സി പ്രസിഡൻറ് കൂടിയായ അദ്ദേഹത്തിന് ബാധ്യതയുണ്ടായിരുന്നു. എന്നാൽ, ഉമ്മൻചാണ്ടിക്കും തന്നെപ്പോലുള്ളവ൪ക്കുമെതിരെ നടപടിയുണ്ടായില്ല. സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തെ മുതി൪ന്ന കോൺഗ്രസ് നേതാവുമായ കെ. കരുണാകരൻ രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന ആരോപണത്തിനിരയായി പുറത്തുപോകേണ്ടിവന്നത് ഗൗരവതരമാണ്. അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ പ്രവ൪ത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടത് രാജ്യത്തിൻെറ ആവശ്യമാണെന്നും രാമചന്ദ്രൻ മാസ്റ്റ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
