മുസ്ലിം സംവരണം: പിന്നാക്ക കമീഷന്‍ വീണ്ടും വാദം കേള്‍ക്കും
text_fieldsതിരുവനന്തപുരം: മുസ്ലിം സംവരണം ഒസാൻ, മരക്കാ൪ തുടങ്ങിയ ചില വിഭാഗങ്ങൾക്കായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വീണ്ടും സിറ്റിങ് നടത്താൻ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ തീരുമാനിച്ചു. 2006ൽ തിരുവനന്തപുരം സ്വദേശി അബ്ദുൽഹക്കീം നൽകിയ പരാതിയിൽ നാല് തവണ സിറ്റിങ് നടത്തിയിരുന്നു. ഇതിൽ ആദ്യ പ്രാവശ്യം മാത്രമാണ് പരാതിക്കാരൻ ഹാജരായത്. ബുധനാഴ്ചത്തെ സിറ്റിങ്ങിലും പരാതിക്കാരൻ ഹാജരായില്ല.
പരാതി അടിസ്ഥാനരഹിതമാണെന്നും തള്ളണമെന്നും തെളിവെടുപ്പിൽ ഹാജരായ മെക്ക ആവശ്യപ്പെട്ടു. ഗ്രൂപ്പുകൾക്കല്ല സംവരണം നൽകുന്നത്. പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ല. സംഘടന നേരത്തെ നൽകിയ പരാതികളിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഒരു തവണകൂടി സിറ്റിങ് നടത്താൻ കമീഷൻ തീരുമാനിച്ചു.
ചെയ൪മാൻ ജസ്റ്റിസ് ജി. ശിവരാജൻ, അംഗങ്ങളായ മുല്ലൂ൪ക്കര മുഹമ്മദലി സഖാഫി, കെ. ജോൺ ബ്രിട്ടോ എന്നിവ൪ പങ്കെടുത്തു. മെക്കക്കുവേണ്ടി ദേശീയ പ്രസിഡൻറ് അലിയാരുകുട്ടി, എൻ.എ. മജീദ്, എം. കമാലുദ്ദീൻ, പി. അബ്ദുൽ റഷീദ്, മുഹമ്മദ് ആരിഫ്ഖാൻ, എ. സമദ്, മുഹമ്മദ് ഷമീൻ, സിറാജുദ്ദീൻ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
