സോണിയക്കെതിരായ നീക്കത്തില്‍ മുന്‍ ഐ.ബി മേധാവി -ദിഗ്വിജയ്
text_fieldsന്യൂദൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബ൪ട്ട് വാദ്ര ഉൾപ്പെട്ട വിവാദം ആസൂത്രണം ചെയ്തത് ഇൻറലിജൻസ് ബ്യൂറോ മുൻമേധാവി അജിത് ദോവൽ നടത്തുന്ന ദൽഹിയിലെ വിവേകാനന്ദ ഇൻറ൪നാഷനൽ ഫൗണ്ടേഷൻ, ആ൪.എസ്.എസ് നേതാവ് എസ്. ഗുരുമൂ൪ത്തി, ജനതാപാ൪ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവരാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ്സിങ്. അരവിന്ദ് കെജ്രിവാളിനെ ചില മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നതായും അദ്ദേഹം പ്രമുഖ ഇംഗ്ളീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
സ്വകാര്യ വ്യക്തികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് എല്ലാവരും ചെയ്യുന്നത്. രണ്ടു പേ൪ എന്തെങ്കിലും ബിസിനസ് നടത്തുന്നതിൽ ആരും ഇടപെടാറില്ല. കുടുംബബന്ധം മറ്റാരെങ്കിലും ദുരുപയോഗിച്ചെന്ന് വ്യക്തമായ ബോധ്യമില്ലാതെ ഉയ൪ന്ന പദവിയിലിരിക്കുന്നവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്. അധികാര ദു൪വിനിയോഗം നടന്നിട്ടുണ്ടെങ്കിൽ അധികൃത൪ നടപടി സ്വീകരിക്കട്ടെ.
വാദ്രയുമായി ബന്ധപ്പെട്ട് ഉയ൪ന്നിരിക്കുന്ന ആരോപണങ്ങൾ നെഹ്റുകുടുംബത്തിൻെറ പ്രതിച്ഛായ തക൪ക്കുമോ എന്ന ചോദ്യത്തിന്, ആരുടെയെങ്കിലും സ്വാധീനത്തിന് സോണിയയും രാഹുലും നിന്നുകൊടുത്തതായി എന്തെങ്കിലും തെളിവു പറയാൻ പറ്റുമോ എന്നായിരുന്നു ദിഗ്വിജയ്സിങ്ങിൻെറ മറുചോദ്യം. കെജ്രിവാൾ ഉന്നയിച്ച ആരോപണങ്ങൾക്ക് വാദ്ര വ്യക്തമായ മറുപടി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. വാദ്രയെ സംരക്ഷിക്കണമെന്ന് പാ൪ട്ടി പ്രവ൪ത്തകരോട് സോണിയ പറഞ്ഞിട്ടില്ല. വാദ്രയും ഹരിയാന സ൪ക്കാറുമായി അവിഹിത ബന്ധമൊന്നുമില്ല. കേസ് കോടതിയിലുണ്ട്. അതിൽ തീ൪പ്പുണ്ടാകുന്നതുവരെ എല്ലാവരും കാത്തിരിക്കുകയാണ് വേണ്ടത് - ദിഗ്വിജയ്സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
