മുത്തൂറ്റ് കവര്‍ച്ച: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
text_fieldsചെന്നൈ: മധുര ആരപ്പാളയത്തെ മുത്തൂറ്റ് ഫിൻകോ൪പ് ശാഖയിൽനിന്ന് 37 കിലോ സ്വ൪ണം കവ൪ച്ച ചെയ്ത കേസിൽ മൂന്ന് കോളജ് വിദ്യാ൪ഥികൾ ഉൾപ്പെടെ അഞ്ചുപേ൪ പൊലീസ് പിടിയിലായി. മധുര റെയിൽവേ ആശുപത്രിയിലെ നഴ്സിൻെറ മകനും കമ്പ്യൂട്ട൪ ഗ്രാഫിക്സ് ഡിസൈനറുമായ കെൽവിൻ, മധുര സ്വദേശി ബാല, കോളജ് വിദ്യാ൪ഥികളായ സൂര്യാനന്ദ്, വെങ്കടേഷ്, രാജ്കുമാ൪ എന്നിവരാണ് മധുര പൊലീസിൻെറ കസ്റ്റഡിയിലുള്ളത്. ഇവരിൽനിന്ന് 17 കിലോ കവ൪ച്ചാ സ്വ൪ണം കണ്ടെടുത്തതായി അറിയുന്നു. കഴിഞ്ഞ ആറിനാണ് മുത്തൂറ്റ് ശാഖയിലെ മാനേജ൪ ബാലസുബ്രഹ്മണ്യൻ, അസി. മാനേജ൪ സതീഷ്കുമാ൪ എന്നിവരെ തട്ടിക്കൊണ്ടുപോയി ലോക്കറിൻെറ താക്കോൽ കൈക്കലാക്കിയ ശേഷം പത്തുകോടിയോളം രൂപ വിലവരുന്ന സ്വ൪ണാഭരണങ്ങൾ കവ൪ച്ച ചെയ്തത്. ജീവനക്കാ൪ക്ക് പങ്കുണ്ടാവുമെന്ന സംശയത്തിൽ ഇവരെ പൊലീസ് പത്തു ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. കവ൪ച്ചാസംഘം ഉപയോഗപ്പെടുത്തിയ മോട്ടോ൪ സൈക്കിൾ മധുരക്കടുത്ത മാട്ടുത്താവണിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തു.ജീവനക്കാ൪ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് കെൽവിനെ അറസ്റ്റ് ചെയ്തത്. നിരവധി കവ൪ച്ചകേസുകളിലെ പ്രതിയായ ബാലയെയും മറ്റു സുഹൃത്തുക്കളെയും കൂട്ടുപിടിച്ച് കെൽവിനാണ് കവ൪ച്ച ആസൂത്രണം ചെയ്തതത്രേ. ഇംഗ്ളീഷ് സിനിമകളിലെ കവ൪ച്ചാരംഗങ്ങൾ ശ്രദ്ധയോടെ കാണുന്ന ഇയാൾ, കമ്പ്യൂട്ടറിൽ കവ൪ച്ചകളുടെ ഗ്രാഫിക് ദൃശ്യങ്ങളും തയാറാക്കിയിട്ടുണ്ടെന്ന് പറയുന്നു. മുത്തൂറ്റ് ശാഖയിൽ സ്വ൪ണം പണയം വെക്കാനെത്തിയ ഇയാൾ അവിടത്തെ ഇടപാടുകൾ പൂ൪ണമായി മനസ്സിലാക്കിയ ശേഷമാണ് കവ൪ച്ച ആസൂത്രണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
