സ്ഫോടന കേസ് പ്രതികള്‍ക്കെതിരെയുള്ള ‘തെളിവ്’ നശിപ്പിച്ചെന്ന് എ.ടി.എസ്
text_fieldsമുംബൈ: 2006ലെ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ പ്രതികൾക്കെതിരെ പ്രധാനതെളിവായി കാണിച്ച ടെലിഫോൺ രേഖകൾ നശിപ്പിച്ചതായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ബോംബെ ഹൈകോടതിക്കു മുമ്പാകെയാണ് എ.ടി.എസിൻെറ വെളിപ്പെടുത്തൽ. തങ്ങൾക്കെതിരെ പ്രധാന തെളിവായി എ.ടി.എസ് അവകാശപ്പെട്ട ടെലിഫോൺ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ 13 മുൻ സിമി പ്രവ൪ത്തക൪ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ വാദം കേൾക്കുന്ന ജസ്റ്റിസ് അഭയ് തിപ്സെക്കു മുമ്പാകെയാണ് എ.ടി.എസിൻെറ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് തിങ്കളാഴ്ച സത്യവാങ്മൂലം സമ൪പ്പിക്കാൻ കോടതി എ.ടി.എസിനോട് ആവശ്യപ്പെട്ടു. 2006 ജൂലൈ 11 ന് ഏഴ് സബ൪ബൻ ട്രെയിനുകളുടെ ഫസ്റ്റ്ക്ളാസ് കമ്പാ൪ട്ടുമെൻറുകളിലാണ് സ്ഫോടന മുണ്ടായത്. സ്ഫോടനം നടന്ന് പത്തു ദിവസത്തിനകം എ.ടി.എസ് കേസ് ‘തെളിയിച്ചു’. കെ.പി. രഘുവംശിയായിരുന്നു അന്ന് എ.ടി.എസ് മേധാവി. ലശ്കറെ ത്വയ്യിബ ആസൂത്രണം ചെയ്ത സ്ഫോടന പരമ്പര സിമി നടപ്പാക്കിയതായാണ് കണ്ടെത്തൽ. പാകിസ്താൻ പൗരന്മാരുൾപ്പെടെ 25 പേരെ പ്രതി ചേ൪ത്തു. 13 സിമി പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തു. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക മോക്ക കോടതിയിൽ എ.ടി.എസ് സമ൪പ്പിച്ച അപേക്ഷകളിൽ പ്രധാന തെളിവായി കാണിച്ചത് ടെലിഫോൺ സംഭാഷണങ്ങളുടെ പക൪പ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
