ലിബിയയിലെ എംബസി ആക്രമണം; വീഴ്ച തന്‍േറതെന്ന് ഹിലരി
text_fieldsവാഷിങ്ടൺ: കഴിഞ്ഞ മാസം ലിബിയയിലെ ബെൻഗാസി പട്ടണത്തിൽ യു.എസ് എംബസി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറൻ പ്രസ്താവിച്ചു.
പ്രസിഡൻറ് ബറാക് ഒബാമയും റിപ്പബ്ളിക്കൻ പ്രസിഡൻറ് സ്ഥാനാ൪ഥി മിറ്റ്റോംനിയും രണ്ടാം സംവാദം നടത്തുന്നതിൻെറ മണിക്കൂറുകൾക്കുമുമ്പാണ് ഹിലരി പ്രസ്താവന പുറത്തുവിട്ടത്. ലോകത്തുടനീളം യു.എസ് വിദേശകാര്യ വകുപ്പിനു കീഴിൽ സേവനം ചെയ്യുന്ന 60,000 പേരുടെ സുരക്ഷാ ദൗത്യം തൻെറ ചുമലിലാണെന്ന് സി.എൻ.എൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹിലരി വ്യക്തമാക്കി. ഈ ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്നങ്ങളിലെ തീരുമാനങ്ങൾ പ്രസിഡൻറ് അറിഞ്ഞിരിക്കണമെന്ന നി൪ബന്ധമില്ലെന്ന് ഹിലരി വിശദീകരിച്ചു.
പ്രവാചകനെ നിന്ദിക്കുന്ന അമേരിക്കൻ ചിത്രത്തിനെതിരായ പ്രതിഷേധ ങ്ങൾക്കിടെയാണ് ബെൻഗാസിയയിലെ യു.എസ് എംബസി ആക്രമണത്തിനിരയായത്.
സ്ഥാനപതി ക്രിസ്റ്റഫ൪ സ്റ്റീവൻസ് ഉൾപ്പെടെ നാല് അമേരിക്കക്കാരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. എംബസി ആക്രമണം ഒബാമയുടെ വിദേശനയത്തിലെ പാളിച്ചയാണെന്ന് റോംനി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
