സംരക്ഷണ ഭിത്തി തകര്‍ന്ന് വീട് ഭീഷണിയില്‍
text_fieldsകോന്നി: കാലവ൪ഷത്തിൽ സംരക്ഷണ ഭിത്തി തക൪ന്ന് വീട് തക൪ച്ചാ ഭീഷണിയിൽ. ചെണ്ണാനി ശ്രീവിലാസം പുത്തൻവീട്ടിൽ ജയകുമാറിൻെറ വീടാണ് ഭീഷണിയിലായത്. പുതുതായി പണിത വീടിൻെറ പാലുകാച്ചൽ അടുത്ത മാസം നടക്കാനിരിക്കെയാണ് ഞായറാഴ്ച രാത്രി പെയ്ത മഴയിൽ വീടിൻെറ സംരക്ഷണ ഭിത്തി തക൪ന്നത്.
ജെ.എ.വൈ പ്രകാരം സ൪ക്കാരിൽനിന്ന് ലഭിച്ചതാണ് വീട്. ഭാര്യയുടെയും കുട്ടികളുടെയും സ്വ൪ണാഭരണങ്ങൾ പലിശക്ക് കടം വാങ്ങിയ പണം ഉപയോഗിച്ചാണ് വീട് നി൪മിച്ചത്. ആറ് ലക്ഷത്തിലധികം രൂപ ചെലവായി. സ൪ക്കാരിൽനിന്ന് ലഭിച്ചത് 55,000 രൂപയാണ്. ചെമ്മാനി എസ്റ്റേറ്റിലെ തൊഴിലാളിയായ ജയകുമാറിൻെറ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ജോലിയിൽനിന്ന് നിത്യചെലവ് കഴിഞ്ഞ് മിച്ചംപിടിച്ച പണവും വീടിനായി ചെലവഴിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു വെളിയത്ത് സ്ഥലം സന്ദ൪ശിച്ച് പഞ്ചായത്തിൻെറ സഹായം വാഗ്ദാനം ചെയ്തു. എന്നാൽ ഗ്രാമപഞ്ചായത്തിന് വലിയ തുക നൽകാൻ കഴിയാത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി സഹായിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. ഇതിനായി റവന്യൂ മന്ത്രിയുടെ സഹായം തേടുമെന്ന് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
