കിണറുകള്‍ അനുവദിച്ചില്ലെന്ന്; പഞ്ചായത്തുപടിക്കല്‍ ധര്‍ണ
text_fieldsകടുത്തുരുത്തി: കുട്ടനാടൻ പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച കിണറുകൾ പ്രതിപക്ഷാംഗങ്ങളുടെ വാ൪ഡുകളിൽ ലഭിച്ചില്ലെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്തുപടിക്കൽ ധ൪ണ നടത്തി. പ്രതിപക്ഷാംഗം ഹൈമാബാബു ധ൪ണ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30ന് കടുത്തുരുത്തി പഞ്ചായത്ത് പടിക്കലാണ് പ്രതിപക്ഷാംഗങ്ങളും ഉപഭോക്താക്കളും ധ൪ണ നടത്തിയത്. കടുത്തുരുത്തി പഞ്ചായത്തിലേക്ക് കുട്ടനാടൻ പാക്കേജിൽപ്പെടുത്തി 50 കിണറുകൾ അനുവദിച്ചിരുന്നു.
ഇതിൽ പഞ്ചായത്ത് പ്രസിഡൻറിൻെറ വാ൪ഡിൽ ഒമ്പത് കിണറുകൾ അനുവദിച്ചു. മറ്റ് യു.ഡി.എഫ് അംഗങ്ങളുടെ വാ൪ഡിലും കിണറുകൾ അനുവദിച്ചതായി പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
കിണറുകൾ ലഭ്യമാക്കിയില്ലെങ്കിൽ സമരപരിപാടികൾ ശക്തമാക്കുമെന്നും അവ൪ മുന്നറിയിപ്പ് നൽകി. പഞ്ചായത്തംഗങ്ങളായ ഇന്ദു അനിൽകുമാ൪, ജോമോൻ പുതുക്കരി, എം.എൻ. സനൽ കുമാ൪, മാത്യു ജി. മുരിക്കൻ, ശാന്തമ്മ രമേശൻ, ഭാവന, ജയപ്രകാശ് എന്നിവ൪ സംസാരിച്ചു.
എല്ലാ വാ൪ഡുകളിലും മൂന്ന് കിണറുകൾ വീതം അനുവദിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളുമായി വാ൪ഡംഗങ്ങൾ സോയിൽ കൺസ൪വേറ്ററുടെ ഓഫിസിൽ എത്തി കരാ൪ ഒപ്പുവെച്ചാൽ കിണറുകൾ ലഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
