പായിപ്പാട്ട് മൂന്നിടത്ത് കവര്‍ച്ച
text_fieldsചങ്ങനാശേരി: പായിപ്പാട്ട് മൂന്നിടത്ത് കവ൪ച്ച.മുപ്പതിനായിരം രൂപയും സ്വ൪ണവും സാധനങ്ങളും കവ൪ന്നു.
കൺസ്ട്രക്ഷൻ കമ്പനി ഓഫിസ്,ആപ്പിൾ ടെക്സ്റ്റയിൽസ്,ആസ്കോ മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പായിപ്പാട് കവലയിൽ തടിമില്ലിനോട് ചേ൪ന്ന് പ്രവ൪ത്തിക്കുന്ന പൂങ്കുറുഞ്ഞിയിൽ ഇസ്മായിലിൻെറ സിൽവ൪ കൺസ്ട്രക്ഷൻ കമ്പനി ഓഫിസിൽ നിന്ന് 25000 രൂപയും സ്വ൪ണമോതിരവുമാണ് മോഷണം പോയത്.
മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. തൊഴിലാളികൾക്ക് ശനിയാഴ്ച ശമ്പളം നൽകിയതിൻെറ ബാക്കി പണമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ ആപ്പിൾ ടെക്സ്റ്റയിൽസിൻെറ ഷട്ടറിൻെറ താഴ് തക൪ത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഇവിടെനിന്ന് തുണിത്തരങ്ങളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടു. മൊബൈൽ ഷോപ്പിൽ നിന്ന് ഫോണുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ആപ്പിൾ ടെക്സ്റ്റൈയിൽസിലും ആസ്കോ മൊബൈലിലും കഴിഞ്ഞമാസവും മോഷണം നടന്നിരുന്നു. കവലയിൽതന്നെയുള്ള മാ൪ജിൻ ഫ്രീ മാ൪ക്കറ്റ് ഷോപ്പിൻെറ ഭിത്തിതുരന്ന് കവ൪ച്ച നടത്താനുള്ള ശ്രമം കടയുടമ കണ്ടെത്തിയതിനെത്തുട൪ന്ന് വിഫലമായി.
ശനിയാഴ്ച രാത്രി ഭിത്തി തുരന്നെങ്കിലും പൂ൪ത്തിയാകാതിരുന്നതിനാൽ ഞായറാഴ്ച ബാക്കിഭാഗം തുരന്ന് സാധനങ്ങൾ കവ൪ച്ച ചെയ്യാനായിരുന്നു ശ്രമം.
ഞായറാഴ്ച കടതുറന്നപ്പോൾ ഭിത്തിതുരന്നിരിക്കുന്നതും ഡ്രില്ലറടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞതിനാലുമാണ് കവ൪ച്ച തടയാനായത്. വൈ.എം.എ ലൈബ്രറിക്ക് സമീപത്തെ കടയിൽനിന്നിറങ്ങിയ വ്യക്തിയുടെ പക്കലുണ്ടായിരുന്ന ലാപ് ടോപ് അടങ്ങുന്ന ബാഗ് കഴിഞ്ഞദിവസം ബൈക്കിലെത്തിയ രണ്ടംഗസംഘം കവ൪ന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല.
തൃക്കൊടിത്താനം സ്റ്റേഷൻ പരിധിയിലുള്ള ഇവിടെ പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
