നെല്ല് സംഭരണ പ്രശ്നം പരിഹരിച്ചു
text_fieldsവൈക്കം: തലയാഴം, വെച്ചൂ൪, കല്ലറ പ്രദേശങ്ങളിലെ വിരിപ്പൂകൃഷിയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ച൪ച്ചയിൽ പരിഹരിച്ചു.
കെ. അജിത് എം.എൽ.എ വിളിച്ച യോഗത്തിലാണ് ധാരണയായത്. വിളവെടുത്ത നെല്ല് വിറ്റഴിക്കാനാവാതെ ക൪ഷക൪ പ്രതിസന്ധി നേരിടുകയായിരുന്നു. സിവിൽ സപൈ്ളസ് കോ൪പറേഷൻവഴി നെല്ല് സംഭരിക്കുമെന്ന് സ൪ക്കാ൪ പ്രഖ്യാപനം ഉണ്ടായെങ്കിലും ഇടനിലക്കാരുടെ വിലപേശലാണ് ക൪ഷകരെ ബുദ്ധിമുട്ടിലാക്കിയത്. നെല്ല് സംഭരണത്തിൽ സ൪ക്കാ൪ ഉടമസ്ഥതയിലുള്ള മോഡേൺ റൈസ്മില്ലിൻെറയും സ്വകാര്യ മില്ലുടമകളുടെയും നിലപാടിൽ കടുത്ത അതൃപ്തി യോഗത്തിൽ ഉയ൪ന്നു.
ധാരണപ്രകാരം 19 ശതമാനംവരെ ഈ൪പ്പം കണക്കാക്കുന്ന സ്ഥലങ്ങളിൽ 25 കിലോ വരെയും ചാക്കിൻെറ യഥാ൪ഥ തൂക്കവും കുറക്കാൻ തീരുമാനമായി. പാടശേഖരത്തിലെത്തി മോഡേൺ റൈസ്മില്ല് നെല്ല് സംഭരിക്കും.കെ.അജിത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൃഷി ഡെ.ഡയറക്ട൪ അജിൻകുമാരി, അസി.ഡയറക്ട൪മാരായ ഷീലാ ജോൺ, അനിൽകുമാ൪, സപൈ്ളകോ ഉദ്യോഗസ്ഥരായ മോഹൻദാസ്, ജോൺസൺ, പാഡി ഓഫിസ൪ ജോസ്,അഗ്രികൾച്ച൪ ഓഫിസ൪ ശാന്തി, റൈസ്മിൽ മാ൪ക്കറ്റിങ ്മാനേജ൪ മോഹൻദാസ്, ക൪ഷക പ്രതിനിധികളായ ജോസഫ്, ഇ.എൻ. ദാസപ്പൻ, കെ.ജി. രാജു, കെ.എസ്. നാരായണഅയ്യ൪, കെ.കെ. സുകുമാരൻ, ചന്ദ്രബാബു, ഡി.എസ്. രാജു എന്നിവരും മില്ലുടമ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
