വികലാംഗരുടെ ഗ്രാമസഭ പ്രഹസനമായി
text_fieldsകുന്നംകുളം: നഗരസഭയലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവ൪ക്കുവേണ്ടി വിളിച്ചുചേ൪ത്ത പ്രത്യക ഗ്രാമസഭ ബന്ധപ്പെട്ടവ൪ പങ്കെടുക്കാത്തതിനെതുട൪ന്ന് പ്രഹസനമായി.തിങ്കളാഴ്ച്ച മൂന്നിന് കുറുക്കൻ പാറ ട്രോപ്പിക്കൽ ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്കൂളിൻെറ മുറ്റത്ത് വെയിലത്തിരുത്തിയാണ് ഗ്രാമസഭ നടത്തിയത്.
മൂന്നു മണിക്ക് മുമ്പേ എത്തിയ അവശത അനുഭവിക്കുന്നവരിൽ മുഴുവൻ പേരും ആശ്രിതരുടെ സഹായത്താൽ വാഹനങ്ങളിലാണ് എത്തിയത്.പലരും പൊരിവെയിലത്തിരുന്ന് പൊറുതിമുട്ടിയതോടെ അവശതകൾ മറന്ന് പ്രതികരിക്കാൻ തുടങ്ങി.ഇതോടെ യോഗം അലങ്കോലപ്പെട്ട് പതിവ്ശൈലിയൽ പരാതിയിൽ വേണ്ട നടപടികൾ എടുക്കാമെന്ന വാഗ്ദാനവും നൽകി ഭരണകക്ഷി കൗൺസില൪മാരും,നഗരസഭാ ഉദ്യാഗസ്ഥരും സ്ഥലം വിട്ടു.
പദ്ധതി രൂപികരണത്തിന് മുമ്പേ വിളിച്ചു ചേ൪ത്ത് അവശത അനുഭവിക്കുന്നവരുടെ പദ്ധതികളും,ആവശ്യങ്ങളും ക്രോഡീകരിച്ച് തീരുമാനമെടുക്കേണ്ട പ്രത്യക ഗ്രാമസഭ ഏറെ വൈകിയാണ് കുന്നംകുളം നഗരസഭയിൽ വിളിച്ചുചേ൪ത്തത്.ഗ്രാമസഭ വിളിച്ചു ചേ൪ത്ത ഉത്തരവാദിത്തപ്പെട്ട സെക്രട്ടറിയോ,ചെയ൪മാനോ,വൈസ് ചെയ൪മാനോ ഗ്രാമസഭയിൽ എത്തിയിട്ടില്ല.
എറെ വൈകിയെത്തിയ മറ്റു കൗൺസില൪മാ൪ നഗരസഭയിൽ നിന്നെത്തിയ ഒരു ഉദ്യോഗസ്ഥൻെറ സഹായത്തോടെ തട്ടിക്കൂട്ടി ഗ്രാമസഭ നടത്തുകയായിരുന്നു.ഗ്രാമസഭയിൽ ആളെ കുട്ടുന്നതിനുവേണ്ടി പലവിധ വാഗ്ദാനങ്ങൾ നൽകിയാണ് ഭരണകക്ഷി കൗൺസില൪മാ൪ ആളുകളെ എത്തിച്ചത്.100മുതൽ 500 രൂപവരെ മുടക്കിയാണ് വാഹനങ്ങൾ വിളിച്ചെത്തിയവ൪ നിരാശരയാണ് മടങ്ങിയത്.ഏറെ വൈകി ആരംഭിച്ച ഗ്രാമസഭ ചെയ൪മാൻെറയും,വൈസ് ചെയ൪മാൻെറയും അഭാവത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ജനകീയാസൂത്രണ കൺവീന൪ അനിൽ അധ്യക്ഷത വഹിച്ചു.കെ.വി.ഗീവ൪,കെ.കെ.മുരളി,അഡ്വ.കെ.എസ്.ബിനോയ് എന്നിവ൪ സംസാരിച്ചു.സ്മിതാ (ജിന്നി) സ്വാഗതവും സതി അശോകൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
