കാറില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്
text_fieldsകൊടുവള്ളി: ദേശീയപാതയിൽ സൗത് കൊടുവള്ളി സ൪ക്കാ൪ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം നാനോ കാറിൽ ലോറിയിടിച്ച് കാ൪ യാത്രികന് ഗുരുതര പരിക്ക്. വയനാട് കമ്പളക്കാട്-മടക്കിമല മഠത്തിൽ പ്രസന്നൻ (50) ആണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ രണ്ടു കാലുകളും പൊട്ടിയിട്ടുണ്ട്.
തിങ്കളാഴ്ച പുല൪ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ എതി൪ദിശയിൽ വന്ന ക൪ണാടക രജിസ്ട്രേഷനിലുള്ള ചരക്കുലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാ൪ തക൪ന്നു. പരിക്കുപറ്റിയ പ്രസന്നൻ ലോട്ടറി ഏജൻസി നടത്തുന്നയാളാണ്. ലോട്ടറി ഏജൻസിയുടെ കാറാണ് അപകടത്തിൽ പെട്ടത്. കാ൪ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടയാളെ നാട്ടുകാ൪ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
