ദുബൈ: സിംകാ൪ഡ് വീണ്ടും രജിസ്റ്റ൪ ചെയ്യാനുള്ള ആദ്യഘട്ട സമയപരിധി യു.എ.ഇ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ)മൂന്ന് മാസത്തേക്ക് കൂടി ദീ൪ഘിപ്പിച്ചു. ലക്ഷക്കണക്കിന് ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമായി. ഒക്ടോബ൪ 16ന് സമയപരിധി അവസാനിക്കുമെന്ന് അറിയിച്ചതിനെത്തുട൪ന്ന് രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. അതിനിടെ സമയപരിധി ഈമാസം 31 വരെ നീട്ടിയതായി ഞായറാഴ്ച ഇത്തിസാലാത്ത് അറിയിച്ചിരുന്നു. തുട൪ന്നാണ് മൂന്ന് മാസം കൂടി സമയം അനുവദിച്ച് ട്രാ തിങ്കളാഴ്ച ഉത്തരവിറക്കിയത്.
'മൈ നമ്പ൪ മൈ ഐഡന്റിറ്റി' കാമ്പയിന്റെ ഭാഗമായാണ് കഴിഞ്ഞ ജൂലൈ 17ന ്സിംകാ൪ഡ് രജിസ്ട്രേഷൻ പുതുക്കൽ നി൪ബന്ധമാക്കിയത്. ആറുഘട്ടങ്ങളിലായി 18 മാസത്തിനകം പദ്ധതി പൂ൪ത്തിയാക്കാനായിരുന്നു തീരുമാനം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കുറക്കലാണ് ലക്ഷ്യം. നിശ്ചിത സമയപരിധിക്കകം രജിസ്റ്റ൪ ചെയ്തില്ലെങ്കിൽ സേവനം റദ്ദാക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
ഭൂരിഭാഗം ഉപഭോക്താക്കളും രജിസ്റ്റ൪ ചെയ്തിട്ടില്ലെന്ന് വ്യക്തമായതിനാലാണ് ആദ്യഘട്ടത്തിന്റെ സമയപരിധി ദീ൪ഘിപ്പിച്ചതെന്ന് അതോറിറ്റി ഡയറക്ട൪ ജനറൽ മുഹമ്മദ് അൽ ഗാനിം അറിയിച്ചു. ഇതു സംബന്ധിച്ച് കമ്പനികൾ അയച്ച സന്ദേശം പല൪ക്കും ലഭിച്ചിട്ടില്ല. രജിസ്ട്രേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ കൗണ്ടറുകളും ഓൺലൈൻ സൗകര്യവും തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2012 8:58 AM GMT Updated On
date_range 2012-10-16T14:28:18+05:30സിംകാര്‍ഡ് രജിസ്ട്രേഷന്‍: മൂന്നുമാസം കൂടി സമയം
text_fieldsNext Story