Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദുബൈ...

ദുബൈ വിമാനത്താവളത്തില്‍ ഇ-ഗേറ്റ് ജനുവരി മുതല്‍

text_fields
bookmark_border
ദുബൈ വിമാനത്താവളത്തില്‍ ഇ-ഗേറ്റ് ജനുവരി മുതല്‍
cancel

ദുബൈ: വിമാനയാത്രക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന ഇ-ഗേറ്റ് സംവിധാനം ജനുവരി മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവ൪ത്തനം തുടങ്ങും. പാസ്പോ൪ട്ട് കൺട്രോൾ സെന്ററിന് മുന്നിലെ നീണ്ട ക്യൂവിൽ നിൽക്കാതെ 22 സെക്കന്റിനകം നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി യാത്രക്കാ൪ക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനുമാകുമെന്ന് താമസ-കുടിയേറ്റ വകുപ്പ് ഡയറക്ട൪ മേജ൪ ജനറൽ മുഹമ്മദ് അൽമാരി പറഞ്ഞു.
ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റമുള്ള ഇ-ഗേറ്റിൽ പാസ്പോ൪ട്ട് സ്കാൻ ചെയ്തുകഴിഞ്ഞാൽ ബയോമെട്രിക് വിവരങ്ങളും മുഖത്തിന്റെ ചിത്രവും ശേഖരിക്കും. വ്യാജ പാസ്പോ൪ട്ട് ആണെങ്കിൽ ഇ-ഗേറ്റിലൂടെയുള്ള പ്രവേശം തടയും. ഓഫിസ൪മാരെ വിവരം അറിയിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ടെ൪മിനൽ മൂന്നിൽ 100 ഇ-ഗേറ്റുകളാണ് സ്ഥാപിക്കുക. 2014 അവസാനത്തോടെ എല്ലാ ടെ൪മിനലുകളിലും യന്ത്രമെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story