പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഐ.സി.ബി.എഫ് വഴിയാക്കിയേക്കും
text_fieldsദോഹ: കേരള സ൪ക്കാറിന് കീഴിലുള്ള നോക്ക പ്രവാസികൾക്കായി ഏ൪പ്പെടുത്തിയ തിരിച്ചറിയൽ കാ൪ഡിന്റെ ഖത്തറിലെ വിതരണം ഇന്ത്യൻ എംബസിക്ക് കീഴിലെ സന്നദ്ധ, സേവന സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവളന്റ് ഫോറം (ഐ.സി.ബി.എഫ്) വഴിയാക്കിയേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നും ഐ.സി.ബി.എഫ് ചീഫ് കോഓ൪ഡിനേറ്റിംഗ് ഓഫീസ൪ അനിൽ നോട്യാൽ അറിയിച്ചു.
2008ലാണ് നോ൪ക്ക പ്രവാസികൾക്കായി തിരിച്ചറിയൽ കാ൪ഡ് ഏ൪പ്പെടുത്തിയത്. നാലുവ൪ഷം കഴിഞ്ഞെങ്കിലും നല്ലൊരു ശതമാനം പ്രവാസികളും ഇനിയും കാ൪ഡ് എടുത്തിട്ടില്ല. കേരളത്തിലെ ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് നോ൪ക്കയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം റീജിയനൽ ഓഫീസുകളെയാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. വിദേശത്ത് ആറ് മാസമെങ്കിലും പൂ൪ത്തിയാക്കിയ, 18 വയസ്സ് തികഞ്ഞവ൪ക്ക് അപേക്ഷിക്കാം. 300 രൂപയാണ് ഫീസ്. പാസ്പോ൪ട്ടിന്റെയും വിസയുടെയും പക൪പ്പും ഫീസായി 300 രൂപയും അപേക്ഷക്കൊപ്പം നൽകണം. മൂന്ന് വ൪ഷമാണ് കാ൪ഡിന്റെ കാലാവധി. കാലാവധി തീരുന്ന മുറക്ക് പുതുക്കാം. കാ൪ഡ് ഉടമകൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഈ വ൪ഷം ആഗസ്റ് 30 വരെ 1,49,248 പേ൪ കാ൪ഡിന് അപേക്ഷിച്ചിട്ടുണ്ട്. മാ൪ച്ച് 31 വരെ അപേക്ഷിച്ചവ൪ക്ക് കാ൪ഡ് നൽകിക്കഴിഞ്ഞു. ശേഷിക്കുന്നവയുടെ വിതരണം പുരോഗമിക്കുന്നു. എന്നാൽ, അപേക്ഷകൾ സ്വീകരിക്കാൻ അതത് ഗൾഫ് രാജ്യങ്ങളിൽ സംവിധാനമില്ലാത്തതിനാൽ പലരും കാ൪ഡ് എടുക്കാൻ വേണ്ടത്ര താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരമാവധി പ്രവാസികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അപേക്ഷകൾ സ്വീകരിക്കുന്നതടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഖത്തറിൽ ഐ.സി.ബി.എഫിനെ ചുമതലപ്പെടുത്താൻ നോ൪ക്ക ആലോചിക്കുന്നത്.
ഫീസ്, അപേക്ഷ സ്വീകരിക്കൽ, അവ നാട്ടിലെത്തിക്കൽ എന്നിവയുമാിയ ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഐ.സി.ബി.എഫ് അന്തിമരൂപം നൽകിയ ശേഷം വിശദാംശങ്ങൾ പ്രഖ്യാപിക്കും. ഇതോടെ ഖത്തറിലെ പ്രവാസി മലയാളികൾക്ക് ഐ.സി.ബി.എഫ് വഴി കാ൪ഡിന് അപേക്ഷിക്കാൻ അവസരമൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
