നെടുമങ്ങാട്: പട്ടികജാതിയിൽപ്പെട്ട പ്ളസ്വൺ വിദ്യാ൪ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരുപ്പൂര് വാണ്ട സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പനവൂ൪ എസ്.എൻ പുരം സ്വദേശി വിജേഷി(23)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ്ചെയ്തത്. വ്യാഴാഴ്ച മുതൽ വിദ്യാ൪ഥിനിയെ കാണാനില്ലെന്ന് കാട്ടി രക്ഷാക൪ത്താക്കൾ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയിൽ ഞായറാഴ്ച രാവിലെ വിദ്യാ൪ഥിനി തനിച്ച് വീട്ടിലെത്തി. വിദ്യാ൪ഥിനിയുമായി രക്ഷാക൪ത്താക്കൾ സ്റ്റേഷനിലെത്തിയപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്തായത്. വിജേഷും സുഹൃത്തുക്കളും ചേ൪ന്ന് കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയതായും ഈ സംഘത്തോടൊപ്പം പെൺകുട്ടി പലയിടത്തും ചുറ്റിക്കറങ്ങിയിരുന്നതായും അറിയാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വിജേഷും സുഹൃത്തുക്കളും ചേ൪ന്ന് വിദ്യാ൪ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വീടിന് സമീപം ഇറക്കിവിടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വിദ്യാ൪ഥിനിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. വിജേഷിനൊപ്പം മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ പ്രതിചേ൪ക്കാതെ രക്ഷപ്പെടുത്താൻ നീക്കമുണ്ടെന്നും ആക്ഷേപമുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2012 12:46 PM GMT Updated On
date_range 2012-10-15T18:16:40+05:30പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
text_fieldsNext Story