തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്‍ വാടകക്കെട്ടിടത്തില്‍ ആറാം വര്‍ഷം
text_fieldsചങ്ങനാശേരി: വാടകക്കെട്ടിടത്തിൻെറ പരാധീനതയിൽ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ആറ് വ൪ഷം പിന്നിടുന്നു. 2006ൽ വ്യാപാരസ്ഥാപനത്തിൻെറ കെട്ടിടത്തിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി നടത്തിയ,സ്വന്തമായി കെട്ടിടം പണിതുനൽകാമെന്ന പ്രഖ്യാപനവും യാഥാ൪ഥ്യമായില്ല. തൃക്കൊടിത്താനം പഞ്ചായത്ത് ഭരണസമിതി പൊലീസ് സറ്റേഷനായി നി൪ദേശിക്കപ്പെട്ട ഭൂമി അനുയോജ്യമല്ലെന്ന് ആഭ്യന്തരവകുപ്പ് കത്തുനൽകിയതോടെയാണ് നടപടി പ്രതിസന്ധിയിലായയ്. പിന്നീട് വില്ലേജോഫിസിനോട് ചേ൪ന്ന ഭൂമി സ്റ്റേഷൻ നി൪മാണത്തിന് നൽകുന്നതിനുള്ള നീക്കം പഞ്ചായത്ത് നടത്തിയെങ്കിലും റവന്യൂവകുപ്പിൻെറ ഭൂമി വിട്ടുനൽകുന്നതിനുണ്ടായ തടസ്സം ആ നടപടിയെയും പിന്നോട്ടടിച്ചു. ഇപ്പോൾ പ്രവ൪ത്തിക്കുന്ന കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്നുള്ള പരാതിയാണ് പൊലീസ് ഉദ്യോഗസ്ഥ൪ക്കുള്ളത്. കിണറും വിശ്രമസൗകര്യവും കാൻറീനുമില്ല. വാട്ട൪ അതോറിറ്റിയുടെ വല്ലപ്പോഴുംമാത്രം കിട്ടുന്ന വെള്ളമാണ് ആശ്രയം. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിന് സൗകര്യമില്ല.
ആവശ്യമായ സ്ഥലസൗകര്യത്തോടെ സ്വന്തം കെട്ടിടം യാഥാ൪ഥ്യമാക്കിയാലേ ജില്ലയിലെതന്നെ ഏറ്റവും അധികം കേസുകൾ ഉണ്ടാകുന്ന പൊലീസ് സ്റ്റേഷൻെറ പരാധീനതകൾ പരിഹരിക്കാൻ കഴിയൂ. സ്ഥലം വിട്ടുനൽകുന്നതിന് തൃക്കൊടിത്താനം പഞ്ചായത്തിന്മേൽ അനുകൂല നടപടിയെടുക്കാമെന്ന ജനസമ്പ൪ക്കപരിപാടിയിൽ മുഖ്യമന്ത്രി നൽകിയ മറുപടിക്ക് തുട൪നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥ൪ തയാറായില്ലെന്നആക്ഷേപവും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
