മൊബൈല്‍ ടവറില്‍നിന്ന് വൈദ്യുതി പ്രവാഹം; വീട്ടുപകരണങ്ങള്‍ നശിച്ചു
text_fieldsകടുത്തുരുത്തി: ഇടിമിന്നലിൽ മൊബൈൽ ടവറിൽനിന്ന് വൈദ്യുതി പ്രവാഹം ഉണ്ടായതിനെത്തുട൪ന്ന് സമീപത്തെ വീട്ടുപകരണങ്ങൾ നശിച്ചതായി പരാതി. കാട്ടാമ്പാക്ക് ചുള്ളുവേലിഭാഗത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവറിൽനിന്നാണ് വൈദ്യുതി പ്രവാഹം ഉണ്ടായത്. തുട൪ന്ന് കാഞ്ഞിരത്തിങ്കൽ രാജുവിൻെറവീട്ടിലെ ഫാനുകൾ, ട്യൂബ് ലൈറ്റുകൾ, ടി.വി എന്നിവയും മംഗലത്ത് കരോട്ട് ജോൺ, പാറപ്പുറത്ത് ജോസ് എന്നിവരുടെ വീട്ടിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളും നശിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ ഉണ്ടായ ഇടിമിന്നലിലാണ് സംഭവം. നാലുവ൪ഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ടവറിൽനിന്ന് നിരവധി തവണ വൈദ്യുതി പ്രവാഹം ഉണ്ടായതിനാൽ നാട്ടുകാരുടെ ഉപകരണങ്ങൾ പലതവണ നശിച്ചിരുന്നു.കലക്ട൪ക്ക് പരാതി നൽകുകയും പഞ്ചായത്തുപടിക്കൽ സമരവും നടത്തിയിയെങ്കിലും ഫലം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
