കുറവിലങ്ങാട് മാലിന്യസംസ്കരണപ്ളാന്‍റ് നശിക്കുന്നു
text_fieldsകുറവിലങ്ങാട്: പഞ്ചായത്തിലെ മാലിന്യസംസ്കരണപ്ളാൻറ് അവതാളത്തിൽ. ജില്ലയിലെ പ്രഥമ സംയോജിത മാലിന്യസംസ്കരണ പ്ളാൻറ് അധികൃത അനാസ്ഥ മൂലം നശിക്കുകയാണ്. പഞ്ചായത്ത് മാ൪ക്കറ്റിലെ മത്സ്യ, മാംസ, പച്ചക്കറി അവശിഷ്ടങ്ങൾ വലിയതോടും പരിസരപ്രദേശങ്ങളും മലിനമാക്കുന്ന സാഹചര്യത്തിൽ 2007 ൽ 19 ലക്ഷം രൂപ മുടക്കിയാണ് പ്ളാൻറ് സ്ഥാപിച്ചത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസുകൊണ്ട് നിരവധി ലൈറ്റുകൾ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും തെളിഞ്ഞിരുന്നു.എന്നാൽ, നിലവിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പരിസരം ഇരുട്ടിലായത് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറാൻ കാരണമായി. അനധികൃത മദ്യക്കച്ചവടവും കഞ്ചാവ് കച്ചവടവും പൊടിപൊടിച്ചിട്ടും അധികൃത൪ക്ക് അനക്കമില്ല.
മാലിന്യസംസ്കരണപ്ളാൻറ് പ്രവ൪ത്തന യോഗ്യമാക്കണമെന്ന് കെ.സി.വൈ.എം കുറവിലങ്ങാട് യൂനിറ്റ് ആവശ്യപ്പെട്ടു. ഫാ. മാത്യു എണ്ണക്കാമലയിൽ, സി. ബിൻസി സി.എം. സി, ജിനു തെക്കേപാട്ടത്തേൽ, ജേക്കബ് ചാലശേരി, ഷിജോ ചെന്നേലി, ഫിലിപ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
