ബസ് കൊക്കയിലേക്ക് മറിഞ്ഞെന്ന സന്ദേശം പരിഭ്രാന്തി പരത്തി
text_fieldsഅടിമാലി: നേര്യമംഗലം വനമേഖലയിൽ ബസ് മറിഞ്ഞെന്ന വ്യാജസന്ദേശം പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകുന്നേരം 3.30 നാണ് കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലം ആറാം മൈലിനുസമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞതായി പൊലീസ് ഹെഡ്ക്വാ൪ട്ടേഴ്സ് അല൪ട്ട് വിഭാഗത്തിൽനിന്നും അടിമാലി പൊലീസിന് സന്ദേശമെത്തിയത്. ഇതേസമയം തന്നെ കോതമംഗലം ഫയ൪ഫോഴ്സിനും ഹെഡ്ക്വാ൪ട്ടേഴ്സിൽനിന്ന് സന്ദേശം ലഭിച്ചു. ഉടൻ പൊലീസും ഫയ൪ഫോഴ്സും രക്ഷാപ്രവ൪ത്തനത്തിന് സജ്ജമായി നേര്യമംഗലം വനമേഖലയിലേക്ക് തിരിച്ചു.
ഇവ൪ വന മേഖലയിൽ എത്തിയപ്പോഴേക്കും തിരച്ചിലിനായി നാട്ടുകാരും ഇവിടെ എത്തിയിരുന്നു. നാല് കിലോമീറ്റ൪ കൊക്കകൾ നിറഞ്ഞ വനമേഖലയിൽ വ്യാപക അന്വേഷണം നടത്തിയെങ്കിലും അപകടം നടന്നതിൻെറ ഒരു സൂചനയും ലഭിച്ചില്ല. തുട൪ന്ന് ഹെഡ്ക്വാ൪ട്ടേഴ്സിൽ വീണ്ടും തിരക്കിയതോടെയാണ് തങ്ങൾക്ക് തെറ്റായ സന്ദേശമാണ് ലഭിച്ചതെന്ന് മനസ്സിലായത്.
വയനാട് അടിവാരത്ത് ബസ് അപകടത്തിൽപെട്ടതിൻെറ തെറ്റായ വിവരമാണ് ഇവിടെ എത്തിയതെന്ന് മനസ്സിലായി. ഇതോടെ തിരച്ചിൽ നി൪ത്തി പൊലീസും ഫയ൪ഫോഴ്സും മടങ്ങുകയായിരുന്നു.
ഇതിനിടെ, അടിമാലി കല്ലാറിൽ മരം കടപുഴകി വീണ് ദേശീയപാതയിൽ രണ്ടുമണിക്കൂ൪ വാഹനഗതാഗതം തടസ്സപ്പെട്ടു. സമീപത്തുള്ള വീടിനും കേടുപാടുകൾസംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
