നദികളില്‍ ജലനിരപ്പ് കുറയുന്നു; പാടത്ത് വെള്ളം കയറ്റാനാകുന്നില്ല
text_fieldsഹരിപ്പാട്: അനധികൃത മണലെടുപ്പ് മൂലം ആറുകളിൽ ജലനിരപ്പ് ഗണ്യമായ താഴ്ന്നതോടെ പാടത്ത് വെള്ളം കയറ്റാൻ കഴിയാതെ ക൪ഷക൪ വലയുന്നു.
വീയപുരം കൃഷിഭവൻെറ പരിധിയിലെ മുണ്ട്തോട്, പോളതുരുത്ത് അടക്കം പാടശേഖരങ്ങളിലെ 200 ഓളം ക൪ഷകരാണ് കൃഷി ഇടങ്ങളിൽ വെള്ളം കയറ്റാൻ കഴിയാതെ വിഷമത്തിയിലായത്. പുഞ്ചകൃഷി തുടങ്ങാൻ ആഴ്ചകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വെള്ളം വറ്റിച്ച പാടത്തെ കള നീക്കാൻ ആറ്റിൽ നിന്ന് വെള്ളം കയറ്റി വിടേണ്ടതുണ്ട്. അതിന് കഴിയാത്ത അവസ്ഥയാണിപ്പോൾ. പമ്പ, അച്ചൻകോവിൽ എന്നീ നദികൾ ജലനിരപ്പ് വളരെ താഴ്ന്നിരിക്കുകയാണ്.
ഇത് മൂലം ചാലുകൾ, ചെറിയ തോട് എന്നിവയിൽ കൂടി പാടത്തേക്ക് വെള്ളം കയറ്റിവിടാൻ കഴിയാതായി. അനധികൃത മണലൂറ്റ് മൂലം നദികൾക്ക് ആഴം കൂടുകയും ജലനിരപ്പ് ക്രമാതീതമായി താഴുകയുമാണ് ചെയ്യുന്നത്. പ്രതിദിനം 25 ലധികം വള്ളങ്ങളാണ് രണ്ടും മൂന്നും ലോഡ് മണ്ണ് കടത്തുന്നത്. ഇത് തുട൪ന്നാൽ കുട്ടനാട്, അപ്പ൪ കുട്ടനാട്, മേഖലകളിലെ 35,000 ത്തോളം ഹെക്ട൪ പാടശേഖരങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ക൪ഷക൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
