മെഡി. കോളജില്‍ കാന്‍സര്‍ ചികിത്സ ഉപകരണങ്ങള്‍ക്ക് ആറുകോടി- മന്ത്രി
text_fieldsഅമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസ൪ ചികിത്സയുടെ ഭാഗമായ ടെലിസറി ചികിത്സക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്ര സഹായത്തോടെ സംസ്ഥാന സ൪ക്കാ൪ ആറുകോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ പറഞ്ഞു.
അമ്പലപ്പുഴ തെക്ക് മണ്ഡലം കോൺഗ്രസ്- ഐ കമ്മിറ്റി ആഭിമുഖ്യത്തിൽ കുഞ്ചൻ നമ്പ്യാ൪ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവ൪ത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത ബജറ്റിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ഹോമിയോ ആശുപത്രി ആരംഭിക്കാൻ നടപടി സ്വീകരിക്കും.
നവംബ൪ ഒന്നുമുതൽ നാല് മെഡിക്കൽ കോളജുകളിലും മൂന്ന് ജില്ലാ ആശുപത്രികളിലും ജനറ്റിക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. ഇത് ഘട്ടം ഘട്ടമായി മറ്റ് ആശുപത്രികളിലും നടപ്പാക്കും.
30 വയസ്സിനുമുകളിലുള്ളവ൪ക്ക് ജീവിത ശൈലീ രോഗത്തിൻെറ ഭാഗമായി ചികിത്സ നടത്തി സൗജന്യമായി നവംബ൪ മുതൽ മരുന്നുകൾ വിതരണം ചെയ്യും.
കഴിഞ്ഞ സ൪ക്കാ൪ അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്തെ 15 ഹെൽത്ത് സെൻററുകൾ കമ്യൂണിറ്റി സെൻററായി ഉയ൪ത്തി ബോ൪ഡ് വെച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിനുള്ള നടപടികൾ വേഗത്തിലാക്കും.
അമ്പലപ്പുഴ കരുമാടിയിൽ കിടത്തിച്ചികിത്സ അടക്കം പുതിയ ആയു൪വേദ ആശുപത്രി ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുമായി ച൪ച്ചചെയ്ത് തീരുമാനമെടുക്കും. കരുമാടിയിലെ മാതൃ- ശിശു ആരോഗ്യ സംരക്ഷണ കേന്ദ്രം പി.എച്ച് സെൻററാക്കി ഉയ൪ത്തും.
അമ്പലപ്പുഴ തെക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കരുമാടി മുരളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂ൪ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു, മുൻ ദേവസ്വം ബോ൪ഡ് അംഗം കെ.ജി. പത്മനാഭൻ, സേവാദൾ ജില്ലാ ചെയ൪മാൻ ബൈജു, ദേവദത്തൻ ജി. പുറക്കാട്, എസ്. രാധാകൃഷ്ണൻ നായ൪, പുന്നശേരി മുരളി, ആ൪.വി. ഇടവന, എൻ. ശിശുപാലൻ, അഡ്വ. കെ.വി. ഗണേഷ്കുമാ൪, കെ. സുരേന്ദ്രനാഥ്, എസ്.ആ൪. രാമഭദ്രൻ, കുഞ്ഞുമോൻ, ഷെഫീഖ്, പി. രാധമ്മ, സി. കൃഷ്ണകുമാ൪, കെ.പി. ഉദയകുമാ൪, ആ൪. ദിവ്യ, എം.പി. മുരളീകൃഷ്ണൻ, ബി. രാധാമണി, എൻ. സുധീ൪, വി. സുനിൽകുമാ൪, ജെ. മോഹൻദാസ്, ബി. ഹരികുമാ൪, എ. സാബു എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
