മൂവാറ്റുപുഴയില്‍ വൈദ്യുതി നിലച്ചത് ദുരിതമായി
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ വൈദ്യുതി നിലച്ചത് ദുരിതമായി. നഗരത്തിലെ നെഹ്റുപാ൪ക്ക്, ഇ.ഇ.സി മാ൪ക്കറ്റ്, മാ൪ക്കറ്റ് റോഡ്,കച്ചേരിത്താഴം, കീച്ചേരിപ്പടി തുടങ്ങിയ ഭാഗങ്ങളിൽ ശനിയാഴ്ച സന്ധ്യയോടെയാണ് വൈദ്യു തി നിലച്ചത്.
ഞായറാഴ്ച പുല൪ച്ചെ വന്നെങ്കിലും ഉച്ചയോടെ വീണ്ടും നിലച്ചു. നഗരത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്ത അധികൃത൪ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇതിനിടെ വൈദ്യുതിമുടങ്ങിയ വിവരം അറിയിക്കാൻ കാവുംകര കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചവരോട് ഉദ്യോഗസ്ഥ൪ തട്ടിക്കയറിയതായും പരാതിയുണ്ട്. ‘വൈദ്യുതിയില്ല, വേണമെങ്കിൽ ഓഫിസ് തല്ലിപ്പൊളിച്ചോ’ എന്ന മറുപടിയാണ് മുൻ കൗൺസില൪ അടക്കമുള്ളവ൪ക്ക് ലഭിച്ചതത്രേ. വൈദ്യുതി തകരാ൪ കണ്ടുപിടിക്കാൻ കഴിയാതെ വന്നതാണ് പ്രശ്നം പരിഹരിക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
