കൈയേറ്റഭൂമിയില്‍ കൊടികുത്തി
text_fieldsകളമശേരി: പുറമ്പോക്ക് ഭൂമി കൈയേറി മണ്ണെടുത്തിടത്ത് സോളിഡാരിറ്റി പ്രതിഷേധിച്ചു. ദേശീയപാത കളമശേരി ടി.വി.എസ് കവലക്ക് സമീപമാണ് കൈയേറ്റം നടന്നത്. നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് കളമശേരി ഏരിയാ കമ്മിറ്റി കൈയേറ്റഭൂമിയിൽ കൊടികുത്തി സമരം ആരംഭിച്ചത്.
കൈയേറിയ ഭൂമി തിരിച്ചുപിടിച്ച് കൈയേറ്റക്കാ൪ക്കെതിരെ നിയമനടപടിയെടുത്തില്ലെങ്കിൽ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്ന് സോളിഡാരിറ്റി ഏരിയാ പ്രസിഡൻറ് ടി.എ. നിസാ൪ പറഞ്ഞു.
റോഡരികിൽ നിന്ന തണൽമരവും നശിപ്പിച്ചിട്ടുണ്ട്. ടി.വി.എസ് കവലയിലെ അനധികൃത കൈയേറ്റത്തിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് നഗരസഭാ പ്രതിപക്ഷ കൗൺസില൪ ടി.എ. അസൈനാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
