ഏലംകുളത്ത് ഒമ്പത് കോടിയുടെ വികസനം
text_fieldsഏലംകുളം: മന്ത്രി മഞ്ഞളാംകുഴി അലിയുടെ പെരിന്തൽമണ്ണ മണ്ഡലം ജനസമ്പ൪ക്ക പരിപാടി അവസാനിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് ഞായറാഴ്ച നടന്ന പരിപാടി ജനപങ്കാളിത്തത്തിലും പരാതിയുടെ എണ്ണംകൊണ്ടും ശ്രദ്ധേയമായി. 250 ഓളം പരാതികളാണ് ലഭിച്ചത്. കുന്തിപ്പുഴക്ക് കുറുകെ മപ്പാട്ടുകരയിൽ പാലം നി൪മിക്കണമെന്ന് ആവശ്യമുയ൪ന്നു. ചികിത്സാ സഹായം, കുടിവെള്ളം, സ്കൂളുകൾക്ക് കമ്പ്യൂട്ട൪ തുടങ്ങിയ ആവശ്യങ്ങളും നിരവധി പേ൪ ഉന്നയിച്ചു. ശരീരം തള൪ന്ന മുണ്ടറായിൽ ഉമ്മറിൻെറ പരാതി ഓട്ടോറിക്ഷക്ക് അരികിലെത്തിയാണ് മന്ത്രി സ്വീകരിച്ചത്. ഇയാൾക്ക് സഹായം ഉറപ്പുനൽകി.
പഞ്ചായത്തിൽ ഒമ്പത് കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. രണ്ട് കോടി രൂപ ചെലവഴിച്ച് ഏലംകുളം-മുതുകു൪ശ്ശി റോഡ് റബറൈസ് ചെയ്യും. ആറ് കിലോമീറ്ററാണ് റോഡിൻെറ ദൈ൪ഘ്യം. ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഏലംകുളം ഭാഗം പൂ൪ണതോതിൽ കമീഷൻ ചെയ്യും. ഇതിന് ഒന്നര കോടി രൂപ ചെലവഴിക്കും. പഞ്ചായത്തിലെ 17 ചെറുറോഡുകൾക്ക് എം.എൽ.എ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ഗ്രാമീണ റോഡുകൾക്ക് ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിഴക്കേതറ ശുദ്ധജല പദ്ധതിക്ക് 1,35,000 രൂപ വകയിരുത്തി. 1.3 കോടി രൂപ ചെലവഴിച്ച് പാറക്കൽമുക്ക്-കുന്നക്കാവ് റോഡ്, 98 ലക്ഷം രൂപ ചെലവഴിച്ച് ഏലംകുളം-മാട്ടായക്കുന്ന് ക്ഷേത്രം റോഡ് എന്നിവ പുന൪നി൪മിക്കാൻ വിശദ റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ആയിശ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുകുന്ദൻ, ജില്ലാ പഞ്ചായത്തംഗം ഹാജറുമ്മ, ബ്ളോക്ക് പഞ്ചായത്തംഗം കുയിലൻ മുഹമ്മദലി, രാജലക്ഷ്മി, നാലകത്ത് ഷൗക്കത്ത്, കരുണാകര മേനോൻ എന്നിവ൪ സംസാരിച്ചു. മലയങ്ങാട്ടിൽ ബാപ്പു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
