കാണാതായ മലയാളി വിദ്യാര്‍ഥിയെ ഫ്ളാറ്റിന്‍െറ ടെറസില്‍ നിന്ന് കണ്ടെത്തി
text_fieldsസോഹാ൪: കാണാതായ സോഹാ൪ ഇന്ത്യൻ സ്കൂൾ വിദ്യാ൪ത്ഥിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ താമസിക്കുന്ന ഫ്ളാറ്റിന് മുകളിൽ നിന്ന് കണ്ടെത്തി. വയനാട് സ്വദേശികളുടെ മകനായ സൊഹാ൪ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാ൪ഥിയാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം മുൾമുനയിൽ നി൪ത്തിയത്. ഏറെ നേരത്തിന് ശേഷം കുട്ടി ഒളിച്ചിരുന്നിരുന്ന ഫ്ളാറ്റിനു മുകളിൽ നിന്ന് തിരികെയെത്തുകയായിരുന്നു. ഞായറാഴ്ച സ്കൂളിൽ പോയ മകൻ വൈകിയിട്ടും വീട്ടിൽ എത്താത്തതിനെ തുട൪ന്നാണ് മാതാപിതാക്കളും ബന്ധുക്കളും പരിഭ്രാന്തരായത്. പല സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും കാണാത്തതിനെ തുട൪ന്ന് സോഹാ൪ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്തുചെയ്യണമെന്നറിയാതെ ബന്ധുക്കൾ അന്വേഷണവുമായി നെട്ടോട്ടമോടുമ്പോഴാണ് വൈകുന്നേരത്തോടെ കുട്ടി ടെറസിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നത്.
സ്കൂളിൽ പഠനനിലവാരം മോശമായതിൻെറ മനോവിഷമത്തിൽ മാതാപിതാക്കളെ അഭിമുഖീകരിക്കാൻ മടിച്ചാണത്രെ വിദ്യാ൪ഥി ടെറസിൽ ഒളിച്ചിരുന്നത്. കുട്ടി തിരിച്ചെത്തിയതോടെയാണ് പരിഭ്രാന്തിയുടെയും ഭീതിയുടെയും നിമിഷങ്ങളിലൂടെ കടന്നുപോയിരുന്ന മാതാപിതാക്കൾക്കും ബന്ധുക്കളും ശ്വാസം നേരെ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
