ഹാജിമാരുടെ സൗദിയിലെ വിവരങ്ങള്‍ കോണ്‍സുലേറ്റ് വെബ്സൈറ്റില്‍
text_fieldsജിദ്ദ: ഹജ്ജ് കമ്മിറ്റിക്കു കീഴിൽ തീ൪ഥാടനത്തിനെത്തിയ മുഴുവൻ ഹാജിമാരുടെയും സൗദി അറേബ്യയിലെ സ്ഥിതിവിവരങ്ങൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കി. തീ൪ഥാടകരുടെ പേരുവിവരങ്ങളും അവരുടെ മക്കയിലെ താമസസ്ഥലം, കെട്ടിട നമ്പ൪, റൂം നമ്പ൪, കെട്ടിടത്തിലെ ഫോൺ നമ്പ൪, സൗദിയിൽ തീ൪ഥാടക൪ ഉപയോഗിക്കുന്ന മൊബൈൽ നമ്പ൪, മടക്കയാത്ര തീയതി, മടക്കയാത്രാ വിമാനനമ്പ൪ തുടങ്ങി എല്ലാ വിശദാംശങ്ങളും സൗദിയിലും നാട്ടിലുമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വെബ്സൈറ്റിൽ നിന്നു അറിയാനാകും. http://cgijeddah.mkcl.org എന്ന കോൺസുലേറ്റിൻെറ വെബ്സൈറ്റിൽ ഹജ്ജ് സെക്ഷൻ എന്ന ലിങ്ക് ക്ളിക്ക് ചെയ്താൽ തെളിയുന്ന മെനുചാ൪ട്ടിൽ Pilgrims Information Haj 2012 എന്നിടത്ത് ക്ളിക്ക് ചെയ്യുക. അവിടെ തെളിയുന്ന http://212.62.120.219 എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ സെ൪ച് മെനു ലഭ്യമാകും. അവിടെ തീ൪ഥാടകരുടെ വിശദാംശങ്ങൾ തെളിയും. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും നേരെ മക്കയിൽ എത്തിച്ചേരുന്നതു കൊണ്ട് അവിടെയുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുക. ഹജ്ജിനുശേഷം മദീനയിലേക്കു നീങ്ങുന്നതോടെ പുതിയ വിവരങ്ങൾ അപ്ലോഡ് ചെയ്യുമെന്ന് കോൺസുലേറ്റ് വൃത്തങ്ങൾ പറഞ്ഞു.
മദീനയിലെ ഇന്ത്യൻ ഹജ്ജ്മിഷൻ ആശുപത്രിയിൽ ഞായറാഴ്ച ഒരു പ്രസവവും നടന്നു. ഉത്ത൪പ്രദേശിലെ മുസഫ൪ നഗറിൽ നിന്നെത്തിയ അഫ്സാന എന്ന തീ൪ഥാടകയാണ് രാവിലെ ഏഴുമണിക്ക് കുഞ്ഞിനു ജന്മം നൽകിയത്. ഈ വ൪ഷം ഇതുവരെയായി 41 തീ൪ഥാടക൪ ഹജ്ജിനു മുമ്പേ മരണമടഞ്ഞു. ഇതിൽ 32 പേ൪ ഹജ്ജ് കമ്മിറ്റി വഴിയും ഒമ്പതു പേ൪ സ്വകാര്യഗ്രൂപ്പുകൾ വഴി വന്നവരുമാണ്. ഞായറാഴ്ച വൈകുന്നതു വരെ 1,04,885 തീ൪ഥാടക൪ ഇന്ത്യൻ ഹജ്ജ് മിഷൻെറ കീഴിൽ സൗദിയിൽ എത്തിച്ചേ൪ന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് 18 വിമാനങ്ങളിലായി 5391 പേ൪ ഇതിനകം സൗദിയിലെത്തി.
ഹറമിൽ നിന്നു ദൂരെയുള്ള അസീസിയ്യയിൽ താമസിക്കുന്ന 41,307 തീ൪ഥാടക൪ക്ക് ഹറമിലെത്തി തിരിച്ചുപോകുന്നതിന് 88 ബസുകളും എട്ടു മറ്റു വാഹനങ്ങളും തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
