വിളപ്പില്‍ശാലയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഹര്‍ത്താല്‍
text_fieldsതിരുവനന്തപുരം: മാലിന്യസംസ്‌കരണ പ്‌ളാന്റിലേക്ക് യന്ത്രം എത്തിച്ചതുമായി ബന്ധപ്പെട്ട് വിളപ്പിൽശാലയിൽ പ്രതിഷേധം കത്തുന്നു. പ്രദേശത്ത് ഇന്ന് മുതൽ അനിശ്ചിതകാല ഉപരോധവും ഹ൪ത്താലും സംഘടിപ്പിക്കാൻ സംയുക്ത സമരസമിതിയും ജനകീയ സമരസമിതിയും തീരുമാനിച്ചിരിക്കുകയാണ്. വിളപ്പിൽ പഞ്ചായത്തിലെയും തൊട്ടുചേ൪ന്ന സമീപ പഞ്ചായത്തുകളിലെയും കടകമ്പോളങ്ങൾ അടച്ചും വാഹനഗതാഗതം നിരോധിച്ചും സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവ൪ത്തനം തടസ്സപ്പെടുത്തിയും ശക്തമായ പ്രതിഷേധം നടത്താനാണ് തീരുമാനം. സമരം സമീപ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിരാഹാരസമരം ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നു. വിളപ്പിൽശാലക്കാരോട് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കണമെന്നും അല്ലാത്തപക്ഷം മരണംവരെയും നിരാഹാരമനുഷ്ഠിക്കുമെന്നുമാണ് ഇവരുടെ നിലപാട്.
അതേസമയം പ്രശ്‌നം പരിഹരിക്കുന്നതിന് സ൪വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം ഉയ൪ന്നിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. എന്നാൽ ഈ ആഴ്ച സ൪വകക്ഷി യോഗം വിളിക്കുമെന്നും ഇതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി അറിയിക്കുമെന്നും മന്ത്രി വി.എസ്.ശിവകുമാ൪ പറഞ്ഞു. സമരത്തിന് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ളവ൪ പിന്തുണ അറിയിച്ചു. സ്ഥലം എം.എൽ.എ കൂടിയായ എൻ.ശക്തൻ ഇന്നലെ സമരപന്തലിലെത്തി അഭിവാദ്യംഅ൪പ്പിച്ചു.
പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായ൪, മുൻ എം.എൽ.എ ശോഭനാ ജോ൪ജ് തുടങ്ങിയവരും സമരപന്തലിലെത്തി പിന്തുണ അറിയിച്ചു. നിരാഹാരം അനുഷ്ഠിക്കുന്ന ശോഭന കുമാരിയുടെ ആരോഗ്യനില ഡോക്ട൪മാ൪ പരിശോധിച്ചു. സ്ഥലത്ത് ശക്തമായ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
