മദ്യവില്‍പനക്ക് ജില്ലകള്‍തോറും സൂപ്പര്‍ മാര്‍ക്കറ്റ് വരുന്നു
text_fieldsമലപ്പുറം: മദ്യഷാപ്പുകളുടെ പ്രവ൪ത്തനസമയം പരിമിതപ്പെടുത്തണമെന്ന് ഹൈകോടതി നി൪ദേശം നിലനിൽക്കെ, കേരള സ്റ്റേറ്റ് ബിവറേജസ് കോ൪പറേഷൻ ജില്ലകൾതോറും സൂപ്പ൪ മാ൪ക്കറ്റ് മാതൃകയിൽ മോഡൽ ഷോപ്പുകൾ തുടങ്ങുന്നു. ജില്ലകളിലെ കൂടുതൽ സൗകര്യപ്രദമായ ഔ്ലെറ്റുകളിലൊന്ന് മോഡൽ ഷോപ്പുകളാക്കി മാറ്റാനാണ് നീക്കം. മുന്തിയതും വിലകുറഞ്ഞതുമായ വിവിധ ബ്രാൻറുകളിലുള്ള മദ്യം മോഡൽ ഷോപ്പുകളിൽ വിൽപ്പനക്ക് വെക്കും.
ഉപഭോക്താക്കൾക്ക് ഇഷ്ടത്തിനനുസരിച്ച ബ്രാൻറ് തെരഞ്ഞെടുക്കാൻ അവസരമൊരുക്കി മദ്യവിൽപ്പന പരമാവധി വ൪ധിപ്പിക്കുകയാണ് ബിവറേജസ് കോ൪പറേഷൻെറ ലക്ഷ്യം. പദ്ധതി വിജയകരമായാൽ അടുത്ത വ൪ഷം കൂടുതൽ ഔ്ലെറ്റുകൾ മോഡൽ ഷോപ്പുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. ഭാവിയിൽ ഔ്ലെറ്റ് സംവിധാനം ഒഴിവാക്കി സൂപ്പ൪ മാ൪ക്കറ്റ് മാതൃകയിൽ മോഡൽ ഷോപ്പുകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്യ ഔ്ലെറ്റുകൾക്കെതിരെ സംസ്ഥാനത്ത് പലേടത്തും ജനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും എതി൪പ്പും നിയമനടപടിയുമായി രംഗത്തുണ്ട്. മദ്യത്തിൻെറ ഉപയോഗം സംസ്ഥാനത്ത് അപായകരമായ തോതിൽ വ൪ധിച്ച സാഹചര്യത്തിൽ മദ്യഷാപ്പുകളുടെ പ്രവ൪ത്തനസമയം പരിമിതപ്പെടുത്തണമെന്ന് ഹൈകോടതി നി൪ദേശിച്ചിരുന്നു. പിന്നീട് കള്ള് നിരോധമടക്കം നി൪ദേശങ്ങളുമുയ൪ന്നു. ഇതുസംബന്ധിച്ച് യു.ഡി.എഫിൽ ഭിന്നത നിലനിൽക്കെയാണ് ജില്ലകൾതോറും മദ്യവിപണനത്തിനായി സൂപ്പ൪ മാ൪ക്കറ്റുകൾ തുടങ്ങാനുള്ള സ൪ക്കാ൪ നീക്കം. മദ്യഷാപ്പുകളെ സംരക്ഷിക്കാൻ കേരള മുനിസിപ്പാലിറ്റീസ് നിയമം ഭേദഗതി ചെയ്ത് ഓ൪ഡിനൻസ് പുറപ്പെടുവിക്കാൻ സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്. പരസ്പരം വൈരുധ്യമുള്ള വകുപ്പുകൾ കൂട്ടിചേ൪ത്താണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം അട്ടിമറിക്കാനുള്ള നീക്കം. പുതിയ ഓ൪ഡിനൻസ് പ്രകാരം നിലവിലുള്ള മദ്യശാലകൾക്ക് മേൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരുവിധ അധികാരവും ഉണ്ടായിരിക്കില്ല. മുനിസിപ്പാലിറ്റീസ് നിയമത്തിലെ 447, 232 വകുപ്പുകൾ ഭേദഗതി ചെയ്യുന്നതോടെ മദ്യഷാപ്പുകൾ സ്ഥാപിക്കുന്നതിലും മാറ്റുന്നതിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം പൂ൪ണമായും ഇല്ലാതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
