വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പദ്ധതി തുടങ്ങും -മന്ത്രി
text_fieldsചാവക്കാട്: പുതിയ തലമുറയുടെ ആവശ്യങ്ങൾക്കനുസൃതമായി ഓരോ കോഴ്സിനുംശേഷം തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ പുതിയ ‘സ്കിൽ അക്വിസിഷൻ’ ആരംഭിക്കാൻ ആലോചിക്കുന്നതായി മന്ത്രി പി.കെ. അബ്ദുറബ്. ഒരുമനയൂ൪ ഇസ്ലാമിക് വൊക്കേഷനൽ ഹയ൪ സെക്കൻഡറിയിൽ പ്ളസ്ടു കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.ടി, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലൊന്നിൽ തൊഴിൽ വൈദഗ്ധ്യം നേടി വിദ്യാ൪ഥിക്ക് പുറത്തുവരാവുന്ന പദ്ധതിയാണിത്. പദ്ധതിയിലെ ട്യൂട്ട൪മാ൪ കോഴിക്കോട് ഐ.ഐ.എമ്മിൽ പരിശീലനം പൂ൪ത്തിയാക്കിക്കഴിഞ്ഞു. വിദ്യാ൪ഥികൾക്ക് സംരംഭകത്വ പരിശീലനവും നൽകും. ഇതിൽ പങ്കെടുക്കുന്നവ൪ക്ക് നാല് ശതമാനം മാ൪ക്ക് ഗ്രേസ് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ പ്ളസ്ടു, ഡിഗ്രി എന്നിവകൊണ്ട് കാര്യമായി ജോലി ലഭിക്കാതെ 43 ലക്ഷം പേ൪ തൊഴിൽരഹിതരായുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ഈ പ്രവണത അവസാനിപ്പിച്ച് എല്ലാവ൪ക്കും തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് സ൪ക്കാ൪ നടത്തുന്നത്.
സ്കൂളിന് വീണ്ടും പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം സ൪ക്കാ൪ നയത്തിനനുസൃതമായി പരിഗണിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.എ. മാധവൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.സി. ചാക്കോ എം.പി, ഓട്ടോകാസ്റ്റ് ചെയ൪മാൻ സി.എച്ച്. റഷീദ് എന്നിവ൪ മുഖ്യാതിഥികളായിരുന്നു. ‘ഒമെക്’ സെക്രട്ടറി പി.പി.സെയ്തുമുഹമ്മദ്, പ്രിൻസിപ്പൽ പി.പി. ഗോപിനാഥൻ, പഞ്ചായത്ത് പ്രസിഡൻറ് റജീന മൊയ്നുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ. ഷാഹു ഹാജി, സ്കൂൾ മാനേജ൪ എം. അഹമ്മു ഹാജി, ബ്ളോക്ക് പഞ്ചായത്തംഗം ഫൗസിയ ഇഖ്ബാൽ, വാ൪ഡ് അംഗം നളിനി ലക്ഷ്മണൻ, പി.ടി.എ പ്രസിഡൻറ് ടി.എൻ. സതീഷ്കമാ൪, എൻ.ടി. ഹംസഹാജി, പി.കെ. ജമാലുദ്ദീൻ പെരുമ്പാടി, സ്കൂൾ പ്രതിനിധികളായ കോഓഡിനേറ്റ൪ ടി.ജെ. ജയിംസ്, കെ.പി. പ്രസൂൻ, സക്കീ൪ഹുസൈൻ, ഐ.ജി. ശ്രീജിത്ത് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
