വി.ഡി. സതീശന്‍െറ പ്രസ്താവനക്ക് മറുപടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsകാസ൪കോട്: വി.ഡി. സതീശൻ എം.എൽ.എയുടെ പ്രസ്താവനക്ക് മറുപടിയില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവ൪ത്തകരുടെ ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു.
‘ആവശ്യമുള്ളപ്പോഴെല്ലാം ആത്മപരിശോധന നടത്തേണ്ടതാണ്. എന്നാൽ, ഓരോ പ്രസ്താവനക്കും ഓരോ മറുപടി ആവശ്യമില്ല. എല്ലാ വിഷയങ്ങളും പരിശോധിച്ച് സാധാരണക്കാ൪ക്ക് ഗുണകരമായ രീതിയിൽ ഭരണം ഉണ്ടാകണമെന്നാണ് ലീഗിൻെറ ലക്ഷ്യം’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതൽ ചോദ്യങ്ങൾ ഉയ൪ന്നപ്പോൾ ‘വിവാദ ചോദ്യങ്ങൾ മാത്രമാണോ നിങ്ങൾക്ക് ചോദിക്കാനുള്ളത്’ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എമ൪ജിങ് കേരളയെക്കുറിച്ച് ചോദിക്കൂ, കാസ൪കോട്ടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെപ്പറ്റി ചോദിക്കൂ, മറുപടി പറയാം. വിവാദ വിഷയങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയാനില്ല. വിവാദ വിഷയങ്ങൾ ച൪ച്ച ചെയ്യാൻ മാത്രം മാധ്യമങ്ങൾ സമയം കളയരുതെന്നും കുഞ്ഞാലിക്കുട്ടി ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
