രാജി തീരുമാനത്തിലുറച്ച് യെദിയൂരപ്പ; പുതിയ പാര്‍ട്ടിക്ക് നീക്കം
text_fieldsബംഗളൂരു: ഡിസംബറിൽ ബി.ജെ.പി വിടുമെന്ന തീരുമാനത്തിൽനിന്ന് പിറകോട്ടില്ലെന്ന പ്രഖ്യാപനത്തോടെ കേന്ദ്രനേതൃത്വവുമായി ഇടഞ്ഞ ക൪ണാടക മുൻമുഖ്യമന്ത്രി യെദിയൂരപ്പ കൂടുതൽ പാ൪ട്ടിവിരുദ്ധ നടപടികളുമായി മുന്നോട്ട്. ഭാവി പരിപാടികൾ തീരുമാനിക്കാൻ ശനിയാഴ്ച ബംഗളൂരു ഡോളേഴ്സ് കോളനിയിൽ ചേ൪ന്ന അനുയായികളുടെ നി൪ണായക യോഗം പുതിയ പാ൪ട്ടി രൂപവത്കരണമടക്കമുള്ള കാര്യങ്ങളിൽ ധാരണയുണ്ടാക്കിയതായാണ് വിവരം.
അടുത്തവ൪ഷം മേയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക പാ൪ട്ടി രൂപവത്കരിക്കാൻ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാ൪, എം.പിമാ൪, എം.എൽ.എ എന്നിവ൪ നി൪ദേശിക്കുകയായിരുന്നു. ശോഭ കരന്ത്ലാജെ, ലക്ഷ്മിനാരായണ, ഉമേഷ് കട്ടി, രേണുകാചാര്യ തുടങ്ങിയ മന്ത്രിമാ൪ യോഗത്തിൽ പങ്കെടുത്തു. ‘ക൪ണാടക ജനത പാ൪ട്ടി’ എന്ന പേരിൽ പുതിയ പാ൪ട്ടി രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം.
ജെ.ഡി.എസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ താൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നതിനാൽ പുതിയ പാ൪ട്ടിയുണ്ടാക്കാൻ തന്നെയാണ് നീക്കമെന്ന് സൂചനയുണ്ടായിരുന്നു. യോഗത്തിൽ പങ്കെടുത്ത തൻെറ അനുയായികൾക്കെതിരെ നടപടി സ്വീകരിച്ചാൽ ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി സ൪ക്കാ൪ നിലംപൊത്തുമെന്ന് യെദിയൂരപ്പ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. തൻെറ രാജിക്കായി ഡിസംബ൪ വരെ ക്ഷമയോടെ കാത്തിരിക്കാൻ പറഞ്ഞ ഇദ്ദേഹം ബി.ജെ.പിയിൽ തുടരില്ലെന്നും അ൪ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി.
‘തീരുമാനം മാറ്റാൻ തയാറല്ല. ഡിസംബറിൽ ബി.ജെ.പിയോട് വിടപറയും. ഇതിനുമുമ്പ് ജഗദീഷ് ഷെട്ട൪ മന്ത്രിസഭയിലുള്ള തൻെറ പക്ഷത്തുള്ളവ൪ക്കെതിരെ നടപടിയെടുത്താൽ സ൪ക്കാറിനെ ആ൪ക്കും രക്ഷിക്കാനാവില്ല. സംസ്ഥാന പര്യടനത്തിൻെറ മൂന്നാംഘട്ടം പൂ൪ത്തിയാക്കുന്നതോടെ ഡിസംബറിൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഗുൽബ൪ഗ, യാദ്ഗി൪, കൊപ്പാൾ എന്നീ ജില്ലകളിൽനിന്നുള്ള അനുയായികളുടെയും ജില്ലാ-താലൂക്ക് ഭാരവാഹികളുടെയും യോഗമാണ് ശനിയാഴ്ച നടന്നത്.
അതേസമയം, മംഗളകരമായ നവരാത്രി ആഘോഷം 16 മുതൽ നടക്കാനിരിക്കുന്നതിനാൽ ഇതിനുശേഷമേ ബെൽഗാം ജില്ലയിലെ പാ൪ട്ടി പ്രവ൪ത്തക യോഗം നടക്കൂവെന്നും യെദിയൂരപ്പ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
