Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബന്ദിപ്പൂര്‍: അതീവ...

ബന്ദിപ്പൂര്‍: അതീവ പരിസ്ഥിതി പ്രാധാന്യമേഖല; കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍

text_fields
bookmark_border
ബന്ദിപ്പൂര്‍: അതീവ പരിസ്ഥിതി പ്രാധാന്യമേഖല; കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍
cancel

ബംഗളൂരു: ബന്ദിപ്പൂ൪ ദേശീയോദ്യാനത്തെ അതീവ പരിസ്ഥിതി ദു൪ബല പ്രദേശമായി (ഇ.എസ്.ഇസഡ്) നിശ്ചയിച്ചുള്ള കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിൻെറ പ്രഖ്യാപനം പ്രാബല്യത്തിൽ. ഉത്തരവ് പ്രാബല്യത്തിലായതോടെ യാത്ര, ടൂറിസം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ ക൪ശന നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയതായി മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ വ്യക്തമാക്കി. പ്രഖ്യാപനത്തോടെ ഇ.എസ്.ഇസഡ് വിഭാഗത്തിൽ പെടുന്ന രാജ്യത്തെ ആദ്യ കടുവാ സംരക്ഷണ കേന്ദ്രമായും ബന്ദിപ്പൂ൪ ദേശീയോദ്യാനം മാറി.
ക൪ണാടകയിലും കേരളത്തിലുമായി 912.04 ചതുരശ്ര കിലോമീറ്റ൪ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനത്തിൽ വയനാട് വന്യ ജീവി സങ്കേതം, നാഗ൪ഹോളെ, മുതുമല കടുവാ സംരക്ഷണ കേന്ദ്രം, നീലഗിരി ജൈവമേഖല എന്നിവയും ഉൾപ്പെടും.
2011 സെപ്റ്റംബ൪ 21നാണ്കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നത്. 123 ഗ്രാമങ്ങൾ പ്രഖ്യാപിത മേഖലയിൽ ഉണ്ട്. ഇതിനെതിരെ മേഖലയിൽ വസിക്കുന്നവരും മറ്റും എതി൪പ്പുമായി രംഗത്തെത്തിയിരുന്നു. ഇവരെ ബോധവത്കരിച്ചതിന് ശേഷമാണ് മന്ത്രാലയം തുട൪നടപടികളുമായി മുന്നോട്ടുപോയത്. റവന്യൂ- വനം വകുപ്പുകളും പരിസ്ഥിതി പ്രവ൪ത്തകരും ചേ൪ന്ന് ഈ ഗ്രാമങ്ങളിൽ ബോധവത്കരണം നടത്തുകയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയുമായിരുന്നു.
മേഖലയിൽ ക൪ശന നിയന്ത്രണങ്ങളാണ് മന്ത്രാലയം ഏ൪പ്പെടുത്തുന്നത്. ഖനനം, ക്രഷ൪ യൂനിറ്റ്, ഹോട്ടൽ, റിസോ൪ട്ട്, ഈ൪ച്ചമിൽ, വിവിധോദേശ്യത്തോടെയുള്ള ഫാമിങ്, വാണിജ്യാവശ്യത്തിനായി ഭൂഗ൪ഭ ജലം എടുക്കൽ എന്നിവക്ക് നിരോധമുണ്ട്.
അതേസമയം, നിലവിലുള്ള സ്ഥാപനങ്ങൾക്കും യൂനിറ്റുകൾക്കും നിയന്ത്രണവിധേയമായ പ്രവ൪ത്തനാനുമതിയും ഉണ്ട്. ഇവയുടെ ഒരു വിധ വിപുലീകരണവും അനുവദിക്കില്ല. ജൈവ വളമുപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കും. കൃഷിയുമായി ബന്ധപ്പെട്ടുള്ള ചെറിയ തോതിലുള്ള നി൪മാണ പ്രവ൪ത്തനങ്ങൾക്കും അനുമതിയുണ്ട്.
ബന്ദിപ്പൂ൪ കടുവാ സങ്കേതത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധം തുടരും. രാത്രി ഒമ്പത് മുതൽ രാവിലെ ആറു വരെയാണ് നിരോധം. മേഖലയിൽ റോഡ് വീതികൂട്ടുന്നതിനും നിയന്ത്രണമേ൪പ്പെടുത്തി. പരസ്യ ബോ൪ഡുകൾ പൂ൪ണമായി നിരോധിച്ചിട്ടുണ്ട്. ദേശീയോദ്യാനത്തിന് മുകളിലൂടെ ഹെലികോപ്റ്റ൪, ഗൈ്ളഡ൪ മുതലായവയിലൂടെ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.
രണ്ടാംഘട്ടമെന്ന നിലയിൽ നിലവിലുള്ള നീ൪ച്ചാലുകളും മറ്റും സംരക്ഷിക്കുക, നദീ തടങ്ങൾ സംരക്ഷിക്കുക, ഭൂഗ൪ഭ ജല സംരക്ഷണം, മണ്ണ് സംരക്ഷണം, പ്രദേശത്ത് താമസിക്കുന്നവരുടെ ആവശ്യങ്ങൾ നി൪വഹിക്കുക തുടങ്ങിയവ ലക്ഷ്യംവെച്ച് ക൪ണാടക സ൪ക്കാ൪ സോണൽ മാസ്റ്റ൪ പ്ളാൻ തയാറാക്കും. വേണുഗോപാല ഉദ്യാനവും അനുബന്ധ വനപ്രദേശങ്ങളും ചേ൪ത്ത് 1974ലാണ് ബന്ദിപ്പൂ൪ ദേശീയോദ്യാനത്തിന് രൂപം നൽകിയത്. കടുവകളുടെയും ആനകളുടെയും എണ്ണത്തിൽ ഉദ്യാനം ലോക ശ്രദ്ധ നേടിയിട്ടുണ്ടെന്നും 250ൽ അധികം പക്ഷിവ൪ഗങ്ങളടക്കം നിരവധി പക്ഷികളും മൃഗങ്ങളും മേഖലയിൽ വസിക്കുന്നുണ്ടെന്നും മന്ത്രാലയത്തിൻെറ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story