പാക് ജനത ഒരുമിച്ചുനില്‍ക്കേണ്ട സമയമായി -പ്രധാനമന്ത്രി
text_fieldsഇസ്ലാമാബാദ്: തീവ്രവാദം തുടച്ചുനീക്കാൻ പാക് ജനത ഒന്നിച്ചുനിൽക്കാൻ സമയമായെന്നാണ് മലാല സംഭവം സൂചിപ്പിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി രാജാ പ൪വേസ് അശ്റഫ്. ‘ജന്മദേശത്തിനുവേണ്ടിയും നമ്മുടെ കുട്ടികളുടെ രക്ഷക്കായും നമ്മൾ ഒന്നിച്ചുനിൽക്കണം’ -റാവൽപിണ്ടിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മലാലയെ കണ്ടുമടങ്ങുമ്പോൾ അശ്റഫ് പറഞ്ഞു.
പാകിസ്താൻെറ പുത്രിയാണ് മലാല. അവൾ രാജ്യത്തിൻെറ പ്രതീകമാണ്. അവളുടെ സന്ദേശം സ്നേഹത്തിൻെറയും സമാധാനത്തിൻെറയും സുരക്ഷിതത്വത്തിൻെറയുമാണ്. ആ സന്ദേശം അട്ടിമറിക്കാൻ ശ്രമിക്കുന്നവ൪ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കും. അവാമി ദേശീയ പാ൪ട്ടിയുടെയും മുത്തഹിദ ഖൗമി മൂവ്മെൻറിൻെറയും ജമാഅത്തെ ഇസ്ലാമിയുടെയും നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു.
പാകിസ്താൻ തീവ്രവാദികൾക്കെതിരെ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനായി മലാലയെ സന്ദ൪ശിച്ച് പിന്തുണ പ്രഖ്യാപിക്കാൻ എല്ലാവിഭാഗം നേതാക്കളോടും താൻ ആവശ്യപ്പെട്ടതായും രാജ്യം മുഴുവൻ മലാലക്കായി പ്രാ൪ഥനയിലാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
