തിരുവനന്തപുരം: നിയമം കാറ്റിൽ പറത്തി വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമീപം പുകയില ഉൽപന്നങ്ങളുടെ വിൽപന ഇപ്പോഴും തകൃതി. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 25 ലക്ഷത്തോളം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ചില സ്ഥലങ്ങളിൽ പരിശോധനക്കെത്തിയ ജീവനക്കാരെ തടയാനും ശ്രമിച്ചു. പൊലീസ് സഹായത്തോടെയാണ് പരിശോധന പൂ൪ത്തിയാക്കിയത്. വെഞ്ഞാറമൂട്ടിലെ ഒരു കടയിൽനിന്ന് മാത്രം ഏഴുലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങളാണ് പിടിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലെ പുകയില ഉൽപന്ന വിൽപനക്കെതിരെ ക൪ശന നിയമമാണ് നിലവിലുള്ളത്. അത് അവഗണിച്ചാണ് ഇവ വ്യാപകമായി വിൽക്കുന്നത്.
സേഫ് തിരുവനന്തപുരം പരിപാടിയുടെ ഭാഗമായാണ് ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. ടി. പീതാംബരൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 1092 കടകൾ പരിശോധിച്ചതിൽ 200ൽനിന്ന് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. 189 പേ൪ക്ക് നോട്ടീസ് നൽകി. അഞ്ച് കടകളിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, പാൻപരാഗ്, ഗുഡ്ക എന്നിവ പിടിച്ചെടുത്തു. ഈ കടകൾക്കെതിരെ നിയമനടപടിക്ക് ജില്ലാ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പിളുകൾ അവ൪ക്ക് കൈമാറും. ജൂണിലും ഇതേരീതിയിൽ പരിശോധന നടത്തിയിരുന്നു. അന്ന് പത്ത് ലക്ഷത്തിലധികം രൂപയുടെ ഉൽപന്നങ്ങൾ കണ്ടെത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച പരിശോധന വൈകുന്നേരം നാലരവരെ നീണ്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2012 2:03 PM GMT Updated On
date_range 2012-10-13T19:33:37+05:3025 ലക്ഷത്തിന്‍െറ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു
text_fieldsNext Story