ഉടമയുടെ മരണം മൂലം അടച്ച ഹോട്ടലില്‍ മോഷണം
text_fieldsറാന്നി: ഉടമയുടെ മരിച്ചതിനാൽ താൽക്കാലികമായി അടച്ച ഹോട്ടലിലും ചേ൪ന്നുള്ള താമസസ്ഥലത്തും മോഷണം.
ഹോട്ടലിൽ ഉണ്ടായിരുന്ന 3000 രൂപയുടെ നാണയങ്ങൾ കവ൪ന്നു. ലാപ്ടോപ്പും സ്വ൪ണാഭരണങ്ങളും കവ൪ന്നതായി സംശയിക്കുന്നു. ഉടമ കോട്ടയം പുതുപ്പള്ളി വടക്കേക്കര ബാബു മാത്യുവിൻെറ മരണത്തെ തുട൪ന്ന് വ്യാഴാഴ്ച മുതൽ ഹോട്ടൽ അടച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച പുല൪ച്ചെ മരിച്ച ഉടമയുടെ സംസ്കാരം ശനിയാഴ്ച ആയതിനാൽ ഭാര്യയും ബന്ധുക്കളും അടക്കമുള്ളവ൪ കോട്ടയത്തായിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാക്കൾ ഹോട്ടലിൻെറ പിൻവാതിൽ തുറന്ന് അകത്ത് കടന്നത്. ബെഡ്റൂമിലേക്കുള്ള കുറ്റി പൊളിച്ചാണ് അകത്ത് കടന്നത്. സംഭവ സ്ഥലത്ത് ഡിവൈ.എസ്.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥ൪ എത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
