പാചകവാതക വിതരണം മുടക്കുന്നവര്‍ക്കെതിരെ നടപടി -കലക്ടര്‍
text_fieldsകോട്ടയം: പാചകവാതക വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നവ൪ക്കെതിരെ അവശ്യസ൪വീസ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കലക്ട൪ മിനി ആൻറണി മുന്നറിയിപ്പ് നൽകി.
പാചകവാതകവുമായി പോകുന്ന വാഹനങ്ങൾ തടയുന്നതും ജീവനക്കാരെ ഉപദ്രവിക്കുന്നതും ആവ൪ത്തിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പാചകവാതകം ആവശ്യപ്പെട്ട് ഉപഭോക്താക്കൾ ഏജൻസികളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കരുത്. പരാതികൾ ജില്ലാ സപൈ്ള ഓഫിസിൽ ഫോൺ മുഖേന (0481 2560371) രജിസ്റ്റ൪ ചെയ്യാം. സിലിണ്ട൪ വിതരണം സുഗമമാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണം. ഉദയംപേരൂ൪ പ്ളാൻറിൽ ഫില്ലിങ്ങിന് നേരിട്ട പ്രശ്നങ്ങളാണ് വിതരണം താളംതെറ്റാൻ കാരണം. ഇത് പരിഹരിച്ച് വിതരണം സാധാരണ നിലയിലാക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഓയിൽ കമ്പനികളുടെ നി൪ദേശപ്രകാരം മാത്രമെ ഏജൻസികൾക്ക് പ്രവ൪ത്തിക്കാനാകൂ.
പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കി വിതരണം നടത്താൻ തയാറാണെന്ന് ഓൾ ഇന്ത്യ എൽ.പി.ജി ഫെഡറേഷൻ കോട്ടയം യൂനിറ്റ് അറിയിച്ചതായും കലക്ട൪ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
