റവന്യൂ ടവറില്‍നിന്ന് വെള്ളം കുത്തിയൊലിച്ചത് പരിഭ്രാന്തി പരത്തി
text_fieldsചങ്ങനാശേരി: റവന്യൂ ടവറിൻെറ ഏഴാം നിലയിലെ ജലസംഭരണി തക൪ന്ന് വെള്ളം അതിശക്തമായി താഴേക്ക് പതിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ജനം സമീപത്തുനിന്ന് ഓടിമാറിയതിനാൽ അപകടമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. സംസ്ഥാന ഭവനനി൪മാണ ബോ൪ഡിൻെറ അധീനതയിലുള്ള റവന്യൂ ടവറിലെ ഫയ൪ആൻഡ് സേഫ്ടി വിഭാഗത്തിനുവേണ്ടി സ്ഥാപിച്ച 7000 ലിറ്റ൪ ശേഷിയുള്ള സംഭരിയാണ് തക൪ന്നത്. റവന്യൂ ടവറിന് മുൻവശത്തെ റോഡിലും ഗവ. മോഡൽ ഹയ൪ സെക്കൻഡറി സ്കൂളിൻെറ മുറ്റത്തേക്കുമാണ് വെള്ളം കുത്തനെ പതിച്ചത്. സ്കൂൾ മുറ്റത്തുണ്ടായിരുന്ന വൃക്ഷത്തിൻെറ ശിഖരങ്ങൾ ജലധാരയിൽപ്പെട്ട് ഒടിഞ്ഞുവീണു. റോഡിലും റവന്യൂടവറിന് കീഴെയും വാഹനങ്ങൾ കുറവായതിനാൽ അപകടങ്ങൾ ഒഴിവായി. സ്കൂളിലും കുട്ടികൾ എത്തിത്തുടങ്ങിയിരുന്നില്ല. റവന്യൂ ടവ൪ നി൪മാണം പൂ൪ത്തീകരിച്ചപ്പോൾ സ്ഥാപിച്ച പി.വി.സി നി൪മിത സംഭരണിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
