ടി.പി വധക്കേസ് പ്രതി ഒഞ്ചിയത്ത് എത്തിയത് സംഘര്‍ഷത്തിനിടയാക്കി
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ സി.പി.എം ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ ഒഞ്ചിയത്ത് എത്തിയത് സംഘ൪ഷത്തിനിടയാക്കി. ഭാര്യാമാതാവിൻെറ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ ഹൈകോടതിയുടെ പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് കൃഷ്ണൻ ഒഞ്ചിയം നെല്ലാച്ചേരിയിലെ മലമൽകുന്നുമ്മൽ വീട്ടിലെത്തിയത്. ടി.പി വധക്കേസിലെ പത്താംപ്രതിയായ കൃഷ്ണന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. കോടതി ഉത്തരവ് ലംഘിച്ചാണ് കൃഷ്ണൻ നാട്ടിലെത്തിയതെന്ന് തെറ്റിദ്ധരിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ആ൪.എം.പി പ്രവ൪ത്തക൪ തടിച്ചുകൂടിയത്്. ഇത് ഏറെനേരം സംഘ൪ഷത്തിനിടയാക്കി. നാട്ടുകാ൪ തമ്പടിച്ചതറിഞ്ഞ് ഉന്നത പൊലീസ് സംഘംതന്നെ സ്ഥലത്തെത്തി. കൃഷ്ണൻ കോടതി ഉത്തരവിൻെറ കോപ്പി പൊലീസിന് കൈമാറി. തുട൪ന്ന് പുതിയ ഉത്തരവിനെ കുറിച്ച് പൊലീസ് ആ൪.എം.പി നേതാക്കളെ ധരിപ്പിച്ചു. രാത്രി 8.15ഓടെ പ്രകടനം നടത്തിയാണ് ആ൪.എം.പി പ്രവ൪ത്തക൪ പിരിഞ്ഞുപോയത്. ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമ ഉൾപ്പെടെയുള്ളവ൪ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
