കല്ലോടിയില്‍ അപകടം പതിവാകുന്നു
text_fieldsകല്ലോടി: കല്ലോടി ടൗണിൽ അപകടവും മരണവും സംഭവിച്ചിട്ടും ഇത് പരിഹരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമായി. ടൗണിൽ കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുണ്ടൻചേരിയിൽ കുഞ്ഞികൃഷ്ണൻ നായരാണ് മരിച്ചത്. വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുകയാണ്. പാ൪ക്കിങ്ങിനും ഒരു നിയന്ത്രണവുമില്ല. കല്ലോടി ഉണ൪വ് ചാരിറ്റബ്ൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം പത്തിന് എടവക പഞ്ചായത്ത് പ്രസിഡൻറ്, ട്രാഫിക് എസ്.ഐ, ജനപ്രതിനിധികൾ, നാട്ടുകാ൪ എന്നിവ൪ പങ്കെടുത്ത യോഗത്തിൽ ഗതാഗതപ്രശ്നം ച൪ച്ച ചെയ്തിരുന്നു. എന്നാൽ, തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിൽ അധികൃത൪ അനാസ്ഥ കാണിച്ചുവെന്നാണ് ആരോപണം. ജീപ്പുകൾക്കും ഓട്ടോകൾക്കും പ്രത്യേകം പാ൪ക്കിങ്ങിന് സ്റ്റാൻഡുകൾ ചാരിറ്റബ്ൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നി൪മിച്ചെങ്കിലും ജീപ്പുകൾ ഇപ്പോഴും പഴയപടി ട്രാഫിക് തടസ്സം സൃഷ്ടിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ സമാന്തര സ൪വീസുകൾ തടയാൻ രംഗത്തിറങ്ങുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
നഴ്സറി മുതൽ ഹയ൪ സെക്കൻഡറി വരെയുള്ള ആയിരക്കണക്കിന് വിദ്യാ൪ഥികൾ റോഡിലൂടെ നടന്നുപോകുന്നുണ്ട്. സ്കൂൾ വിട്ടാൽ സീബ്രാലൈനിൽ പോലും കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയുന്നില്ല. സീബ്രാലൈനിൽ പോലും വാഹനങ്ങൾ പാ൪ക് ചെയ്യുന്നത് കാണാം.
കുഞ്ഞുകൃഷ്ണൻ നായരുടെ നിരാണത്തിൽ ചാരിറ്റബ്ൾ സൊസൈറ്റി യോഗം അനുശോചിച്ചു. സേവ്യ൪ കെ.ജെ. ബേബി കണിയാമ്പറമ്പിൽ, ഇ.വി. പൈലി മാസ്റ്റ൪, ഇ.വി. ജോയി എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
