Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2012 10:17 AM GMT Updated On
date_range 13 Oct 2012 10:17 AM GMTവീടിന് തീപിടിച്ച് സ്വദേശി ബാലിക മരിച്ചു
text_fieldsbookmark_border
അബൂദബി: അബൂദബിയുടെ പശ്ചിമ മേഖലയിൽ വീടിന് തീപിടിച്ച് അഞ്ച് വയസ്സുള്ള സ്വദേശി ബാലിക മരിച്ചു.രണ്ട് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു.പുക ശ്വസിച്ച് വീട്ടുജോലിക്കാരിക്ക് ശ്വാസതടസ്സം നേരിട്ടു. ഇവരെ ഗയാത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു അപകടം.
വിവരം അറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ പെട്ടെന്ന് അണച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസ്സുകാരി മരണത്തിന് കീഴടങ്ങി.വാതിലുകൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവ൪ത്തക൪ അകത്തുകടന്നത്. അപകടവിവരം അറിഞ്ഞയുടൻ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ സിവിൽ ഡിഫൻസുമായി ബന്ധപ്പെട്ട് നി൪ദേശങ്ങൾ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story