ഖത്തര്‍ ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നു
text_fieldsദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ മൽസരങ്ങൾ ശൈത്യകാലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നു. സാധാരണ ലോകകപ്പ് നടക്കാറുള്ള ജൂൺ-ജൂലൈ മാസങ്ങളിൽ ഖത്തറിൽ കനത്ത ചൂടായതിനാൽ മൽസരം ശൈത്യകാലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഏറ്റവും ഒടുവിൽ രംഗത്തെത്തിയത് ഖത്ത൪ ബിഡിൻെറ ഔദ്യാഗിക അംബാസഡറും ഹോളണ്ടിൻെറ മുൻ താരവുമായ റൊണാൾഡ് ഡീ ബോറാണ്.
സ്റ്റംഫോ൪ഡ് ബ്രിഡ്ജിൽ നടന്ന ലീഡേഴ്സ് ഇൻ ഫുട്ബാൾ സമ്മേളനത്തിലാണ് ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റുന്നതിന് അനുകൂലമായ തൻെറ നിലപാടുകൾ ഡീ ബോ൪ പ്രഖ്യാപിച്ചത്. അത്യാധുനിക ശീതീകരണ സംവിധാനം ആസൂത്രണം ചെയ്തിട്ടുള്ളതിനാൽ ലോകകപ്പ് വേനൽക്കാലത്ത് നടത്തുന്നതിന് തടസ്സമില്ലെന്നും സമയം മാറ്റുന്ന കാര്യം തൽക്കാലം തീരുമാനിച്ചിട്ടില്ലെന്നുമാണ് സമ്മേളനത്തിൽ സംസാരിച്ച ഖത്ത൪ 2022ൻെറ കമ്യൂണിക്കേഷൻസ് ആൻറ് മാ൪ക്കറിംഗ് ഡയറക്ട൪ നാസ൪ അൽ ഖാതി൪ വ്യക്തമാക്കിയത്. എന്നാൽ, ശൈത്യകാലത്തേക്ക് മാറ്റിയാൽ മറ്റ് മൽസരങ്ങളുടെ ഷെഡ്യൂളുകളെ ബാധിക്കുമെന്ന വാദം ഡീ ബോ൪ തള്ളിക്കളഞ്ഞു. ‘‘തിരക്കിട്ട ഷെഡ്യൂൾ പുതിയ കാര്യമല്ല. പ്രശസ്തരായ ചില കളിക്കാ൪ക്ക് ചിലപ്പോൾ ലോകകപ്പിന് പോലും തയാറെടുപ്പുകൾക്ക് രണ്ടാഴ്ചയേ ലഭിക്കാറുള്ളൂ. ചില സമയങ്ങളിൽ മാറ്റം നല്ലതാണ്. ഫുട്ബാളിൽ അതിൻെറ ഫലങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം. കളിക്കാ൪ ശാരീരികമായും മാനസികമായും ഏറ്റവും മികച്ചുനിൽക്കുന്നത് ചിലപ്പോൾ ശൈത്യകാലത്തായിരിക്കും. ശൈത്യകാലത്ത് നടത്തുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളുള്ളതായി തനിക്ക് തോന്നുന്നില്ല. ആരാധക൪ക്കും ടൂ൪ണമെൻറിന് തന്നെയും ഒരു പക്ഷേ അതായിരിക്കും കൂടുതൽ സൗകര്യം’’-ഖത്ത൪ ഫുട്ബാൾ അസോസിയേഷൻെറ സാങ്കേതിക ഉപദേഷ്ടാവ് കൂടിയായ ഡീബോ൪ പറഞ്ഞു.
എന്നാൽ, ലോകകപ്പ് പതിവ് പോലെ വേനൽക്കാലത്ത് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്ത൪ ബിഡ് സമ൪പ്പിച്ചതെന്ന് അൽ ഖാതി൪ പറഞ്ഞു. ചൂടിനെ ചെറുക്കാൻ ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ഖത്ത൪ ശീതീകരണ സംവിധാനം നടപ്പാക്കും. അന്താരാഷ്ട്ര ഫുട്ബാൾ സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടാൽ ലോകകപ്പ് ¥ൈശത്യകാലത്തേക്ക് മാറ്റാൻ ഖത്തറിന് മടിയില്ല.
എന്തായാലും സ്റ്റേഡിയങ്ങളിൽ ശീതീകരണ സംവിധാനം ഏ൪പ്പെടുത്തുന്ന ജോലികൾ നി൪ത്തിവെക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിലെ ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റണമെന്ന് യുവേഫ പ്രസിഡൻറ് മൈക്കിൾ പ്ളാറ്റിനി നേരത്തെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഖത്ത൪ ഔചാരികമായി ആവശ്യപ്പെടാതെ ടൂ൪ണമെൻറിൽ എന്തെങ്കിലും മാറ്റം വരുത്തില്ലെന്നാണ് ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്ററുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
