Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
cancel

പാലോട്: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് കോട്ടുപുറം നെടുംതോപ്പ് വീട്ടിൽ ബാബു എന്ന ജെഫ്രിൻ (24) ആണ് പിടിയിലായത്.
നന്ദിയോട് സ്കൂളിലെ 14 കാരിയെയാണ് തട്ടിക്കൊണ്ടുപോയത്. സ൪ക്കാ൪ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടി. ചെന്നൈയിലെ ജെഫ്രിൻെറ ബന്ധുവിൻെറയും സുഹൃത്തുക്കളുടെയും വീടുകളിലെത്തിച്ചാണ് പീഡിപ്പിച്ചത്. മുംബൈ, ബംഗളൂരു, ദൽഹി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ചുതെങ്ങിൽ തിരിച്ചെത്തിയെന്ന വിവരമറിഞ്ഞ് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി വീട്ടമ്മമാരും പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടികളും ജെഫ്രിൻെറ പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ച് വ൪ഷം മുമ്പ് ജെഫ്രിൻ അയൽവാസിയായ വീട്ടമ്മയെയും മൂന്ന് മക്കളെയും കടത്തിക്കൊണ്ട് പോയിരുന്നു. കുട്ടികളെ ട്രെയിനിലെ വെവ്വേറെ കമ്പാ൪ട്ടുമെൻറുകളിൽ ഉപേക്ഷിച്ച ഇയാൾ സ്ത്രീയെ ഒപ്പം താമസിപ്പിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി മുഹമ്മദ് ഇക്ബാലിൻെറ നേതൃത്വത്തിൽ പാലോട് സി. ഐ വി.എസ്. പ്രതീപ്കുമാ൪, എസ്.ഐ പി. ബൈജു, സി.പി.ഒമാരായ ഷാഹുൽ ഹമീദ്, മാത്യു, ഷിഹാബുദ്ദീൻ, ഷിബു, എവ൪ഷൈൻ, സുനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story