Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവിളപ്പില്‍ശാലക്കാര്‍...

വിളപ്പില്‍ശാലക്കാര്‍ വീണ്ടും സമരത്തിന്

text_fields
bookmark_border
വിളപ്പില്‍ശാലക്കാര്‍ വീണ്ടും സമരത്തിന്
cancel

തിരുവനന്തപുരം: മാലിന്യവിഷയത്തിൽ സ൪ക്കാറിനെതിരെ വിളപ്പിൽ പഞ്ചായത്ത് വീണ്ടും സമരത്തിനൊരുങ്ങുന്നു. വൻപൊലീസ് സന്നാഹത്തോടെ രണ്ട് തവണ മാലിന്യസംസ്കരണ പ്ളാൻറ് പ്രവ൪ത്തിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട നഗരസഭയും സ൪ക്കാറും ഹൈകോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പ്രസ്താവന നടത്തിയതാണ് സമരസമിതിയെ വീണ്ടും പ്രതിരോധത്തിന് പ്രേരിപ്പിക്കുന്നത്.
പ്ളാൻറ് പൂട്ടിയെന്നും മാലിന്യ സംസ്കരണത്തിന് ബദൽമാ൪ഗങ്ങൾ നടപ്പാക്കിവരികയാണെന്നുമാണ് സ൪ക്കാ൪ ഹൈകോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലും നഗരസഭയുടെ അഭിഭാഷകനും കോടതിയിൽ ഉറപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് അധികാരികളുടെ ഇപ്പോഴത്തെ പ്രസ്താവനകളെന്ന് സമരസമിതി പറയുന്നു. വിളപ്പിൽശാലയിലേക്ക് മാലിന്യമോ യന്ത്രങ്ങളോ വീണ്ടും കൊണ്ടുവന്നാൽ ശക്തമായ പ്രതിരാധം തീ൪ക്കുമെന്ന് സമരസമിതി വൈസ്പ്രസിഡൻറ് ജി.ആ൪. സുഭാഷ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
നഗരവാസികളെയും വിളപ്പിൽശാലക്കാരെയും നഗരസഭയും സ൪ക്കാറും വെല്ലുവിളിക്കുകയാണ്. കേസ് വിശദമായ വാദം കേൾക്കുന്നതിനായി നവംബ൪ 19ലേക്ക് മാറ്റിയതാണ്. അന്തിമവാദം വരുന്നതിന് മുമ്പ് ജനങ്ങൾക്കെതിരെ പ്രസ്താവന പുറപ്പെടുവിക്കുന്നത് ഉചിതമല്ല. നഗരസഭ മുടക്കിയ 36 കോടിയും പക൪ച്ചവ്യാധി ഭീഷണിയുമാണ് നഗരസഭയുടെ വക്കീൽ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ നിയമപരമായി നിരോധിത മേഖലയായി കണക്കാക്കേണ്ട സ്ഥലത്താണ് 12 വ൪ഷമായി നഗരസഭ മാലിന്യം നിക്ഷേപിക്കുന്നതെന്നും വിളപ്പിൽശാലയിലെ ജനങ്ങളെ ദ്രോഹിച്ചതിന് ഏഴുവ൪ഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമാണ് നഗരസഭ നടത്തിയതെന്നും ജനകീയസമിതിക്കുവേണ്ടി അഡ്വ. കാളീശ്വരംരാജ് വാദിച്ചു. ഇതേതുട൪ന്നാണ് സത്യവാങ്മൂലം ഹൈകോടതി അംഗീകരിച്ചത്. ഇതല്ലാതെ വിളപ്പിൽശാലയിലേക്ക് മാലിന്യം കൊണ്ടുപോകണമെന്നോ ലീച്ചേറ്റ് ട്രീറ്റ്മെൻറ് പ്ളാൻറ് സ്ഥാപിക്കണമെന്നോ കോടതി വിധിച്ചിട്ടില്ല. വിളപ്പിൽശാലയിൽ ട്രീറ്റ്മെൻറ് പ്ളാൻറ് സ്ഥാപിക്കണമെന്നും കോടതി പറഞ്ഞിട്ടില്ല.
ഒരു മന്ത്രിയും ഇതുവരെ വിളപ്പിൽശാല സന്ദ൪ശിച്ചിട്ടില്ല. നഗരത്തിൽനിന്നാണ് ഇവരെല്ലാം വിളപ്പിൽശാലക്കാരെ വെല്ലുവിളിക്കുന്നത്. ചവ൪ ഫാക്ടറി പൂട്ടി 10 മാസം കഴിഞ്ഞിട്ടും നഗരസഭക്ക് ബദൽ മാ൪ഗമൊന്നും സ്വീകരിക്കാനായിട്ടില്ല. മാലിന്യസംസ്കരണത്തിനായി സ൪വകക്ഷിയോഗം വിളിച്ചിട്ടും ഭരണാധികാരികൾ പറയുന്നത് ജനങ്ങൾ അംഗീകരിക്കുന്നില്ല. അധികാരികൾക്കും ജനപ്രതിനിധികൾക്കും കാര്യക്ഷമമായി ഭരിക്കാൻ കഴിയുന്നില്ല എന്നതിൻെറ ഉദാഹരണമാണ് വിളപ്പിൽ ശാലയെന്ന് സുഭാഷ് പറഞ്ഞു.
സമരസമിതി പ്രസിഡൻറ് എസ്. ബു൪ഹാൻ, സദാനന്ദൻ, എൽ. ഹരിറാം, സി.പി മാധുരി, എസ്. ജയകുമാ൪, എസ്. മിനി, ക൪മല, നൂ൪മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story