മലാല സംഭവം: അക്രമികളെ തിരിച്ചറിഞ്ഞെന്ന് മന്ത്രി; പ്രതികളെ പിടികൂടാന്‍ ലക്ഷം ഡോളര്‍ ഇനാം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ മനുഷ്യാവകാശ പ്രവ൪ത്തകയായ 14കാരി മലാല യൂസുഫ് സായെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞെന്നും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക് വ്യക്തമാക്കി. പ്രതികളെ പിടികൂടുന്നവ൪ക്ക് ലക്ഷം ഡോള൪ ഇനാം പ്രഖ്യാപിച്ചു.
വിദഗ്ധ ചികിത്സക്കായി മലാലയെ വിമാനത്തിൽ റാവൽപിണ്ടിയിലെ ഉന്നത സൈനിക ആശുപത്രിയിലേക്ക് മാറ്റി. മലാല അപകടനില തരണംചെയ്തതായും മാലിക് അറിയിച്ചു. വിദഗ്ധ ചികിത്സക്കായി പാകിസ്താനിലെത്താൻ അമേരിക്കയിലെയും ലണ്ടനിലെയും ഡോക്ട൪മാ൪ സന്നദ്ധരാണെന്നും ആവശ്യമെങ്കിൽ അവരെത്തുമെന്നും മാലിക് ഉറപ്പുനൽകി. കഴിഞ്ഞദിവസം മലാലയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്കിയിരുന്നു. യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, യു.എസ് പ്രസിഡൻറ് ബറാക് ഒബാമ തുടങ്ങി ലോക നേതാക്കൾ സംഭവത്തെ അപലപിച്ചു. ലോകമെങ്ങും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
