വില തീരുമാനമായില്ല; രാഷ്ട്രീയ ഇസ്പാത് ഓഹരി വില്‍പ്പന വീണ്ടും മാറ്റിവെച്ചു
text_fieldsന്യൂദൽഹി: പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡിൻെറ ഓഹരി വിൽപ്പന നീക്കം വീണ്ടും മാറ്റിവെച്ചു. കഴിഞ്ഞ ദിവസം ചേ൪ന്ന മന്ത്രിതല സമതിയാണ് വിൽപ്പ വില സംബന്ധിച്ച് തീരുമാത്തിൽ എത്താൻ കഴിയാതിരുന്നതിനെ തുട൪ന്ന് ഓഹരി വിൽപ്പന മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്.
കമ്പനിയുടെ 10 ശതമാനം ഓഹരി വിൽക്കാനായിരുന്നു തീരുമാനം. ഓഹരി വിപണിയിലെ പ്രശ്നങ്ങൾ തുടരുന്നതിനാൽ ഇപ്പോൾ ഓഹരി വിൽപ്പന നടത്തിയാൽ വിജയിച്ചേക്കില്ലെന്ന വിലയിരുത്തലും ഓഹരി വിൽപ്പന മാറ്റിവെയ്ക്കാൻ കാരണമായിട്ടുണ്ട്.
സ൪ക്കാ൪ നിയോഗിച്ച മെ൪ച്ചൻറ് ബാങ്ക൪മാ൪ 15-17രൂപയാണ് രാഷ്ട്രീയ ഇസ്പാത്തിൻെറ ഓഹരികൾക്ക് വിലയിട്ടത്. എന്നാൽ ചുരുങ്ങിയത് 22 രൂപയെങ്കിലും വില നിശ്ചയിക്കണമെന്നാണ് ഉരുക്ക് മന്ത്രാലയത്തിൻെറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
