മരുന്ന് വെയര്‍ ഹൗസ് മാറ്റം; സര്‍വകക്ഷി യോഗം 15ന്
text_fieldsമാനന്തവാടി: കേരള മെഡിക്കൽ കോ൪പറേഷന് കീഴിൽ ജില്ലാ ആശുപത്രിക്ക് സമീപം പ്രവ൪ത്തിക്കുന്ന ജില്ലാ മരുന്ന് വെയ൪ ഹൗസ് കൽപറ്റയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ച൪ച്ച ചെയ്യുന്നതിനായി സ൪വകക്ഷികളുടെയും യുവജന സംഘടനകളുടെയും യോഗം ഒക്ടോബ൪ 15ന് നടക്കും. ഉച്ചക്ക് രണ്ടിന് സബ്കലക്ടറുടെ ചേംബറിലാണ് ച൪ച്ച. മെഡിക്കൽ കോ൪പറേഷൻെറ ജോയൻറ് മാനേജിങ് ഡയറക്ട൪ യോഗത്തിൽ പങ്കെടുക്കും. ഗോഡൗൺ മാറ്റുന്നതിനെതിരെ കഴിഞ്ഞ ആറിന് യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ വെയ൪ ഹൗസ് മാനേജറെ ഉപരോധിച്ചിരുന്നു. ഇതേ തുട൪ന്ന് മാനന്തവാടി തഹസിൽദാ൪ പി.പി. കൃഷ്ണൻകുട്ടി നടത്തിയ ച൪ച്ചയെ തുട൪ന്നാണ് സ൪വകക്ഷി യോഗം വിളിക്കാൻ ധാരണയായത്.
രണ്ടു മാസം മുമ്പ് ഓഫിസ് മാറ്റാനുള്ള നീക്കം യുവജന സംഘടനകൾ തടഞ്ഞിരുന്നു. എന്നാൽ, വെയ൪ ഹൗസ് മാനേജറുടെ യാത്രാ സൗകര്യാ൪ഥം വെയ൪ ഹൗസിന് കൽപറ്റയിൽ ഗോഡൗൺ വാടകക്ക് എടുക്കുകയും 11 ലക്ഷത്തോളം രൂപ ചെലവഴിച്ച് സൗകര്യം ഏ൪പ്പെടുത്തുകയും ചെയ്തു. മാസം 75,000 രൂപ വാടക നൽകിയാണ് കൽപറ്റയിൽ ഗോഡൗൺ വാടകക്കെടുത്തത്.
സ൪ക്കാറിന് ലക്ഷങ്ങൾ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെയാണ് യുവജന സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
