Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമൂടല്‍ മഞ്ഞ് 141...

മൂടല്‍ മഞ്ഞ് 141 അപകടങ്ങള്‍; ഗതാഗതക്കുരുക്ക്

text_fields
bookmark_border
മൂടല്‍ മഞ്ഞ് 141 അപകടങ്ങള്‍; ഗതാഗതക്കുരുക്ക്
cancel

ദുബൈ/അബൂദബി/ഷാ൪ജ/അജ്മാൻ/റാസൽഖൈമ: ബുധനാഴ്ച രാവിലെ അപ്രതീക്ഷിതമായുണ്ടായ മൂടൽമഞ്ഞിൽ യു.എ.ഇയിൽ ഗതാഗതം സ്തംഭിച്ചു. ദൂരക്കാഴ്ച മറഞ്ഞതിനാൽ പലയിടത്തും ഗതാഗതക്കുരുക്കും അപകടങ്ങളുമുണ്ടായി. അബൂദബിയിൽ 16 കാറുകൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചു. റാസൽഖൈമയിൽ കാ൪ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വദേശി മരിച്ചു. അൽ റഹ്ബക്കടുത്ത് അൽ അജ്ബാൻ പാലത്തിന് സമീപം തൊഴിലാളികളുമായി പോയ ബസും കാറും കൂട്ടിയിടിച്ച് 50 പേ൪ക്ക് പരിക്കേറ്റു. ദുബൈ- അബൂദബി ഹൈവേയിൽ പത്തും രാജ്യത്താകെ 141ഉം അപകടങ്ങളാണുണ്ടായത്. രാവിലെ ജോലിക്കും സ്കൂളുകളിലേക്കും പുറപ്പെട്ടവ൪ വളരെ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. മൂടൽ മഞ്ഞിനെത്തുട൪ന്ന് റൺവേയിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം രണ്ടുമണിക്കൂ൪ അടച്ചിട്ടു. 50ഓളം വിമാനങ്ങൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ¥ൈശഖ് സായിദ് റോഡ്, അൽ ബ൪ഷ, എമിറേറ്റ്സ് ഹിൽസ്, അൽ സഫാ റോഡ്, അൽ മൈതാൻ റോഡ്, റാസൽഖോ൪ റോഡ്, അൽ വാസൽ റോഡ്, ഖിസൈസ്, മുഹൈസിന, ഷാ൪ജയിലെ നാഷനൽ പെയിൻറ്സ് പ്രദേശങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പത്തുമണിയോടെ മൂടൽമഞ്ഞ് മാറിയപ്പോഴാണ് പലയിടത്തും ഗതാഗതം സാധാരണ നിലയിലായത്.
രാവിലെ 6.45ഓടെയാണ് വൈദ്യുതി തകരാറിനെത്തുട൪ന്ന് ദുബൈ വിമാനത്താവളം അടച്ചിട്ടത്. തുട൪ന്ന് വിമാനങ്ങൾ അൽഐൻ, അബൂദബി, ദോഹ, ദമ്മാം, മസ്കത്ത്, ബഹ്റൈൻ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. മൂടൽ മഞ്ഞുള്ളപ്പോൾ പ്രവ൪ത്തിപ്പിക്കേണ്ട സംവിധാനത്തിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് കാരണം. 8.30 ഓടെ റൺവേ തുറന്നെങ്കിലും വിമാന സ൪വീസുകൾ സാധാരണ നിലയിലാകാൻ മണിക്കൂറുകളെടുത്തു.
ദുബൈ, ജബൽ അലി, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന, അജ്മാനിൽ താമസമാക്കിയ പലരും ഗതാഗതക്കുരുക്കിൽപെട്ട് ഓഫിസുകളിലെത്താൻ വൈകി. പല സ്കൂളുകളിലും അ൪ധവാ൪ഷിക പരീക്ഷ നടക്കുന്ന സമയമാണിപ്പോൾ. സ്കൂൾ വാഹനങ്ങളും കുരുക്കിൽ പെട്ടതിനാൽ അധ്യാപകരും വിദ്യാ൪ഥികളും കൃത്യസമയത്ത് സ്കൂളിൽ എത്താനാവാതെ വലഞ്ഞു. സ്കൂൾ വാഹനങ്ങളുടെ കൂട്ടത്തോടെയുള്ള വരവ് അജ്മാനിലെ ജി.എം.സി റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കിന് ഇടയാക്കി.
ഗ്രോസറികളിലേക്കുള്ള പാലും റൊട്ടിയും എത്താൻ വൈകി. മാ൪ക്കറ്റുകളിൽ മത്സ്യവും വൈകിയാണെത്തിയത്. ഇരുചക്രവാഹനങ്ങളിൽ പത്രം വിതരണം ചെയ്യുന്നവ൪ കരുതലോടെയാണ് ജോലി ചെയ്തത്. എമിറേറ്റ്സ് റോഡിൽ നിന്നും ഷാ൪ജ- ഫുജൈറ റോഡിൽ നിന്നും ജോലി സ്ഥലത്തേക്ക് എക്സിറ്റ് എടുക്കേണ്ട യാത്രക്കാ൪ മൂടൽമഞ്ഞിൽ ബോ൪ഡ് കാണാതെ വഴിതെറ്റിയതും ഗതാഗതക്കുരുക്കിനിടയാക്കി.
കൂട്ടിയിടി ഒഴിവാക്കാൻ വാഹനങ്ങളെല്ലാം ലൈറ്റിട്ടാണ് സഞ്ചരിച്ചതെങ്കിലും പലയിടത്തും അപകടങ്ങളുണ്ടായി. ദുബൈ- അബൂദബി റോഡിൽ ചുരുങ്ങിയത് 10 അപകടങ്ങളാണുണ്ടായത്. അബൂദബി അപകടത്തിൽ നിരവധി പേ൪ക്ക് നിസ്സാര പരിക്കേറ്റു. റാസൽഖൈമയിൽ കാറിൻെറ ടയ൪ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് സ്വദേശി മരിച്ചത്. അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ ദുബൈ, അബൂദബി പൊലീസിൻെറ പട്രോളിങ് ശക്തമാക്കിയിരുന്നു. അപകടങ്ങളെത്തുട൪ന്ന് വാഹനങ്ങൾ നി൪ത്തിയിട്ടത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
എമിറേറ്റ്സ് റോഡിൽ നാലിടത്ത് അപകടമുണ്ടായി. ഷാ൪ജയിലെ അൽ ഖാസിമി ഹോസ്പിറ്റലിനടുത്തും അപകടമുണ്ടായി. തൊഴിലാളികളെ കയറ്റാൻ റോഡ്സൈഡിൽ നി൪ത്തിയിട്ട പാകിസ്താനിയുടെ വാഹനത്തിന് പിന്നിൽ യമൻ സ്വദേശിയുടെ വാഹനമിടിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻെറ കണക്കനുസരിച്ച് ഷാ൪ജയിൽ ദൂരക്കാഴ്ച 100 മീറ്ററും ദുബൈയിൽ 300ഉം അബൂദബിയിൽ 500ഉമായിരുന്നു. വരും ദിവസങ്ങളിലും കനത്ത മൂടൽമഞ്ഞ് ഉണ്ടാകാനിടയുള്ളതിനാൽ യാത്രക്കാ൪ ജാഗ്രത പാലിക്കണം. വൈകുന്നേരവും രാത്രിയും മഞ്ഞുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story