പ്രോട്ടീന്‍ കുടുംബത്തെ അപഗ്രഥിച്ച പഠനത്തിന് അംഗീകാരം
text_fieldsനമ്മുടെ കണ്ണിൽ വെളിച്ചത്തെ തിരിച്ചറിയുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന ഒരു സംവിധാനം നിലനിൽക്കുന്നുണ്ട്. നാസാരന്ധ്രം ക്രമീകരിച്ചിരിക്കുന്നത് ഗന്ധം തിരിച്ചറിയും വിധമാണ്. രുചിയുടെ കാര്യവും അപ്രകാരം. ഇങ്ങനെ ഓരോ ശരീരാവയവവും അതിൻെറ ചുറ്റുപാടുകളോട് സമയോചിതം പ്രതികരിക്കുന്നുണ്ട്. ശരീരകോശങ്ങളും ഇതേ രീതിയിലാണ് പ്രവ൪ത്തിക്കുന്നത്.
ചുറ്റുപാടുകളിൽ നിന്നെത്തുന്ന കെമിക്കൽ സിഗ്നലുകളെ സ്വീകരിക്കുകയും അതിനോട് പ്രതികരിക്കുകയുംചെയ്യുന്ന ഹോ൪മോണുകളും സെൻസറുകളും (സ്വീകരണികൾ)ഓരോ ശരീരകോശത്തിലുമുണ്ട്. ഇവയെയാണ് ജി-പ്രോട്ടീൻ കപ്ൾഡ് റിസപ്റ്റേഴ്സ് എന്ന് സാമാന്യമായി വിളിക്കുന്നത്. ശരീര പ്രവ൪ത്തനങ്ങളെ വലിയ അളവിൽ സ്വാധീനിക്കുന്ന ഇത്തരമൊരു പ്രോട്ടീൻ കുടുംബത്തെക്കുറിച്ച് നാലു പതിറ്റാണ്ടു മുമ്പുവരെ ശാസ്ത്രലോകത്തിന് അറിവില്ലായിരുന്നു. പ്രോട്ടീൻ റിസപ്റ്ററുകളെ തിരിച്ചറിയുകയും അവയുടെ പ്രവ൪ത്തനങ്ങളെ വിശദീകരിക്കുകയും ചെയ്തതിനാണ് അമേരിക്കക്കാരായ റോബ൪ട്ട് ലെഫ്കോവിറ്റ്സും ബ്രയാൻ കൊബിൽകയും ഈ വ൪ഷത്തെ രസതന്ത്ര നൊബേൽ പങ്കിട്ടത്. നാം ഉപയോഗിക്കുന്ന മരുന്നുകളിൽ പകുതിയും കടന്നുപോകുന്നത് ഈ റിസപ്റ്ററുകളിലൂടെയാണ്.
അതുകൊണ്ടുതന്നെ ഇവയുടെ പ്രവ൪ത്തനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ഭാവിയിൽ വൈദ്യശാസ്ത്രത്തിൽ ഏറെ നി൪ണായകമായിരിക്കും. അഡ്രിനാലിൻ ശരീരത്തിൽ എങ്ങനെ പ്രവ൪ത്തിക്കുന്നുവെന്ന അന്വേഷണം 19ാം നൂറ്റാണ്ടിൻെറ അവസാന ദശകത്തിലാണ് ശാസ്ത്രലോകത്ത് സജീവമാകുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഹൃദയമിടിപ്പിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണം അഡ്രിനാലിനാണ് എന്ന് തിരിച്ചറിയപ്പെട്ടിരുന്നെങ്കിലും സൂക്ഷ്മമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. അഡ്രിനാലിൻ പോലുള്ള ഹോ൪മോണുകളോട് ശരീരാവയവങ്ങൾ എങ്ങനെ പ്രവ൪ത്തിക്കുന്നുവെന്ന് മനസ്സിലാക്കി റെയ്മണ്ട് ആൽഖിഷ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ 1940കളിൽ മരുന്നുകൾ വികസിപ്പിച്ചെങ്കിലും കൃത്യമായി റിസപ്റ്ററുകളെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹത്തിനുമായില്ല.
1960കളിലാണ് ലെഫ്കോവിറ്റ്സ് ഇതുസംബന്ധിച്ച പഠനത്തിലേ൪പ്പെടുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ ആരോഗ്യ വകുപ്പിലായിരുന്നു അദ്ദേഹം. അവിടെ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ പരീക്ഷണശാലയിൽവെച്ചാണ് ഇതുസംബന്ധിച്ച് ആദ്യം പരീക്ഷണം നടത്തിയത്. ഒരു ഹോ൪മോണിനെ റേഡിയോ ആക്ടീവ് അയഡിനുമായി ചേ൪ത്ത് റിസപ്റ്ററിനെ ട്രാക് ചെയ്യുകയായിരുന്നു ലക്ഷ്യം.
ഇതിൽ അദ്ദേഹം വിജയിച്ചതോടെ വലിയ ഒരു ശാസ്ത്ര സമസ്യക്ക് പരിഹാരമായി. പിന്നീട്, ഹാ൪വാഡ് സ൪വകലാശാലയിലേക്കും തുട൪ന്ന് മാസച്യൂസെറ്റ്സിലേക്കും മാറിയ ഇദ്ദേഹം ഉയ൪ന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷണം ആവ൪ത്തിച്ചു. 1970ൽ, പരീക്ഷണ ഫലങ്ങൾ ഉൾപ്പെടുത്തി രണ്ട് പ്രബന്ധങ്ങളിലായി അദ്ദേഹം പ്രസിദ്ധപ്പെടുത്തി.
80കളിൽ, ഇവയുടെ ജനിതക കോഡുകളെക്കുറിച്ച പഠനത്തിലേക്കും ലെഫ്കോവിറ്റ്സും സംഘവും കടന്നു. അക്കാലങ്ങളിൽ അദ്ദേഹത്തോടൊപ്പം ഏറ്റവും സജീവമായി പ്രവ൪ത്തിച്ചത് കൊബിൽകയായിരുന്നു.
കേവലം അഡ്രിനാലിൻെറ റിസപ്റ്ററിൽ ഒതുങ്ങിയിരുന്ന പരീക്ഷണങ്ങൾ ഇത്തരം പ്രോട്ടീൻ കുടുംബത്തിലേക്ക് വ്യാപിക്കുന്നതിന് കാരണമായത് കൊബിൽകയുടെ പഠനങ്ങളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
